Follow KVARTHA on Google news Follow Us!
ad

Warning | കനത്ത മഴ: കേരളത്തില്‍ 3 നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

'സമീപ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം' Kerala, Heavy Rain, Alert, Warning, Yellow Alert, Orange Alert, River
തിരുവനന്തപുരം: (KVARTHA) കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമീഷന്‍. തിരുവനന്തപുരത്തെ കരമനയാര്‍, നെയ്യാര്‍, മണിമല പുഴകളിലാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ നദികളില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുഴകളുടെ സമീപ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. 

Kerala, Heavy Rain, Alert, Warning, Yellow Alert, Orange Alert, River, Heavy Rain: Warning of rising water levels in three rivers.

അച്ചന്‍ കോവില്‍ നദിയില്‍ മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട നൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.  അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ മഞ്ഞ അലേര്‍ടും പ്രഖ്യാപിച്ചു.

Keywords: Kerala, Heavy Rain, Alert, Warning, Yellow Alert, Orange Alert, River, Heavy Rain: Warning of rising water levels in three rivers.

Post a Comment