Follow KVARTHA on Google news Follow Us!
ad

Rain | മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

മീന്‍ പിടുത്തത്തിന് വിലക്ക് Rain, Weather, Climate, Lightning, Kerala News, Thiruvananthapuram, IMD, Alerts
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഇനി വരുന്ന മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളില്‍ മഴ കനത്തേക്കും.

ഒന്‍പത് ജില്ലകളില്‍ ശനിയാഴ്ച (09.09.2023) മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച (10.09.2023) മഞ്ഞ ജാഗ്രത മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം 11-ാം തീയതി വരെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Weather, Weather-News, Rain, Weather, Climate, Lightning, Kerala News, Thiruvananthapuram, IMD, Alerts, Kerala: Rain to continue for next 3 days.

إرسال تعليق