Follow KVARTHA on Google news Follow Us!
ad

Rain | വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരും

ഈ മാസം നാലോടെ പുതിയൊരെണ്ണം കൂടി രൂപപ്പെടാന്‍ സാധ്യത Kerala News, Thiruvananthapuram, Rain, Weather, Weather News
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ആശ്വാസമായി മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച (01.09.2023) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് കാലാവസ്ഥ വകുപ്പ് മഴയ്ക്ക് സാധ്യത അറിയിച്ചിരിക്കുന്നത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ മാസം നാലോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

News, Kerala, Kerala-News, Weather, Weather-News, Thiruvananthapuram, Rain, Kerala expects light/moderate rainfall for next 5 days.


Keywords: News, Kerala, Kerala-News, Weather, Weather-News, Thiruvananthapuram, Rain, Kerala expects light/moderate rainfall for next 5 days.

إرسال تعليق