ശരീരം മുഴുവന്‍ കറുത്ത നിറത്തിലേക്ക് മാറ്റാന്‍ കണ്ണ് ഉള്‍പ്പെടെ ശരീരത്തിന് മുഴുവന്‍ ഭാഗങ്ങളിലും യുവാവ് മുന്‍പ് ടാറ്റു ചെയ്തിരുന്നു. കൂടാതെ നാവ് പൂര്‍ണമായും പച്ചനിറത്തില്‍ ആക്കി. പാമ്പിനെപ്പോലെ നാവ് രണ്ടായി പിളര്‍ത്തുന്നത് ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ ഇതിനകം യുവാവ് ചെയ്തിട്ടുണ്ട്. താഴത്തെ ചുണ്ടിനടുത്ത് ചര്‍മത്തിലൂടെ ഒരു ദ്വാരം ഉണ്ടാക്കുകയും, ദ്വാരത്തിലൂടെ തന്റെ നാവ് പുറത്തിടുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുകയും ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം പുറമേ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പലതരത്തിലുള്ള ഇംപ്ലാന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ വരുത്തുകയും ചെവിയും വിരലുകളും മൂക്കും ഉള്‍പ്പെടെ മുറിച്ചു കളയുകയും ചെയ്തിട്ടും തന്റെ രൂപമാറ്റം അവസാനിപ്പിക്കാന്‍ ആന്റണി തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത് തന്റെ ഒരു കാല് കൂടി മുറിച്ചു മാറ്റാനുള്ള ഒരുക്കത്തിലാണ് താന്‍ എന്നാണ്.
ഒരു ഹോടെലിലാണ് ഇപ്പോള്‍ ഇദ്ദേഹം താമസിക്കുന്നത്. സമൂഹത്തില്‍ ഇറങ്ങിയാല്‍ എല്ലാവരും തന്നെ മാറ്റിനിര്‍ത്തുന്നു എന്നാണ് യുവാവിന്റെ പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്ന് പോലും പലപ്പോഴും തനിക്ക് വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹം എന്നും ആന്റണി പറയുന്നു.
ഇത്രയേറെ പരിവര്‍ത്തനങ്ങള്‍ ശരീരത്തില്‍ വരുത്തിയിട്ടും താന്‍ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം പൂര്‍ണമായും മാറിക്കഴിഞ്ഞിട്ടില്ല എന്നാണ് ആന്റണി പറയുന്നത്. 44% മാറ്റങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തന്റെ ശരീരത്തില്‍ വരുത്തിയിരിക്കുന്നതൊന്നും ഇനിയും നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ഉണ്ടെന്നും ഇയാള്‍ പറയുന്നു.
Keywords: Body, Young man, Ears, Nose, Fingers, Eye, Europe, France, Society, News, Malayalam, France News, World News, Man turns himself into 'black alien'.< !- START disable copy paste -->