Follow KVARTHA on Google news Follow Us!
ad

Rain Alert | സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; 2 ജില്ലകളില്‍ മഞ്ഞ ജാഗ്രത

മുന്നറിയിപ്പ് എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ Kerala News, Isolated Heavy Rainfall, Rain Alerts, Saturday
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ബുധനാഴ്ച (30.08.2023) മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ചൊവ്വാഴ്ച (29.08.2023) രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്.

8 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലും പുലര്‍ചെ മുതല്‍ മഴയുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ബുധനാഴ്ച നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച വരെ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ ഏഴു മണിക്ക് പുറത്തുവിട്ട അറിയിപ്പിലാണ് ഈ മഴ മുന്നറിയിപ്പുള്ളത്.

24 മണിക്കൂറില്‍ 64.5 മിലിമീറ്റര്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

News, Kerala, Kerala-News, Weather-News, Weather, Kerala News, Isolated Heavy Rainfall, Rain Alerts, Saturday, Isolated Heavy Rainfall Expected in Kerala till Saturday.



Keywords: News, Kerala, Kerala-News, Weather-News, Weather, Kerala News, Isolated Heavy Rainfall, Rain Alerts, Saturday, Isolated Heavy Rainfall Expected in Kerala till Saturday.



إرسال تعليق