Follow KVARTHA on Google news Follow Us!
ad

Independence Day | ഇന്‍ഡ്യ മാത്രമല്ല, ഈ രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു; പോരാട്ടത്തിന്റെ ചരിത്രങ്ങളറിയാം

വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത് Independence Day, Malayalam news, History, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15 ഒരു ആഘോഷ ദിനമാണ്. കാരണം അത് അവര്‍ സ്വാതന്ത്ര്യം നേടിയ ദിനമാണിത്. ഇന്‍ഡ്യ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ബഹ്റൈന്‍, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. പരേഡുകള്‍, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
    
Independence Day, Not only India but these countries also celebrate independence on 15th August; Learn more about the history of the struggle, Republic of Congo, South Korea, North Korea, Liechtenstein, Bahrain, August, News, Malayalam News, Independence Day 2023, 5 Countries That Celebrate Independence Day on August 15.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍:

1. ഇന്‍ഡ്യ

1947 ഓഗസ്റ്റ് 15 ന് 200 വര്‍ഷത്തെ ബ്രിടീഷ് ഭരണം അവസാനിച്ചതോടെ ഇന്‍ഡ്യ സ്വാതന്ത്ര്യം അടയാളപ്പെടുത്തി.

2. റിപ്പബ്ലിക് ഓഫ് കോംഗോ

കോംഗോ-ബ്രാസാവില്ലെ എന്നും അറിയപ്പെടുന്നു, 1960 ഓഗസ്റ്റ് 15-ന് ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടി.

3. ദക്ഷിണ കൊറിയ, ഉത്തര കൊറിയ

1945 ഓഗസ്റ്റ് 15 ന് കൊറിയന്‍ ഉപദ്വീപ് ജാപനീസ് ഭരണത്തില്‍ നിന്ന് മോചിതമായി. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഈ ദിവസം ദേശീയ വിമോചന ദിനമായി ആഘോഷിക്കുന്നു.

4. ലിച്ചെന്‍സ്‌റ്റൈന്‍

സ്വിറ്റ്‌സര്‍ലന്‍ഡും ഓസ്ട്രിയയും കൊണ്ട് ചുറ്റപ്പെട്ട യൂറോപ്പിലെ ചെറിയ രാജ്യമാണ് ലിച്ചെന്‍സ്‌റ്റൈന്‍. 1866 ഓഗസ്റ്റ് 15-ന് ജര്‍മന്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. എന്നിരുന്നാലും, 1940 വരെ ഓഗസ്റ്റ് 15 ദേശീയ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

5. ബഹ്റൈന്‍

ഗള്‍ഫ് മേഖലയിലെ ദ്വീപ് രാജ്യമാണ് ബഹ്റൈന്‍. 1971 ഓഗസ്റ്റ് 15 ന് യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ബഹ്റൈന്‍ സ്വാതന്ത്ര്യം നേടി.

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് കൂടുതലറിയാം:

1947-ല്‍ ബ്രിടീഷ് ഭരണത്തില്‍ നിന്ന് ഇന്‍ഡ്യ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യത്തിനായി ദീര്‍ഘകാലം പോരാടിയ ഇന്‍ഡ്യന്‍ ജനതയ്ക്ക് ഒരു സുപ്രധാന സന്ദര്‍ഭമായിരുന്നു ഇത്. ലോകമെമ്പാടുമുള്ള എല്ലാ ഇന്‍ഡ്യക്കാരും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിടീഷ് ഭരണത്തില്‍ നിന്ന് ഇന്‍ഡ്യയ്ക്ക് മോചനം നേടിത്തന്ന പോരാട്ടങ്ങള്‍, നേതാക്കള്‍, സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ജീവന്‍ ബലിയര്‍പിച്ച സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ ത്യാഗങ്ങള്‍ എന്നിവയുടെയൊക്കെ ഓര്‍മപ്പെടുത്തലും കൂടിയാണ് സ്വാതന്ത്ര്യ ദിനം.

ചരിത്രവും പ്രാധാന്യവും:

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം ഒന്നാം ലോകമഹായുദ്ധത്തോടെയാണ് ആരംഭിച്ചത്. 1947 ജൂലൈ ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കപ്പെടുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ പാസാക്കുകയും ചെയ്തു. 1947 ഓഗസ്റ്റ് 15ന് 200 വര്‍ഷത്തെ ബ്രിടീഷ് ഭരണം അവസാനിച്ചതോടെ ഇന്‍ഡ്യ സ്വാതന്ത്ര്യം അടയാളപ്പെടുത്തി . മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങി നിരവധി നേതാക്കള്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്കുവഹിച്ചു.

സ്‌കൂള്‍, കോളജുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും, ത്രിവര്‍ണപതാകകളും അലങ്കാരങ്ങളും അണിയിച്ചും, ത്രിവര്‍ണ പ്രമേയമുള്ള വസ്ത്രങ്ങള്‍ ധരിച്ചും , ദേശഭക്തി സിനിമകള്‍ കണ്ടും, ഇന്‍ഡ്യയുടെ ചരിത്രവും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ കേട്ടും മറ്റും ആളുകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

എല്ലാ വര്‍ഷവും ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു, തുടര്‍ന്ന് സൈനിക പരേഡും നടക്കും. 1947 ഓഗസ്റ്റ് 15 ന് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയിലെ ചെങ്കോട്ടയുടെ ലാഹോരി ഗേറ്റിന് മുകളില്‍ ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തി. അന്നുമുതല്‍ എല്ലാ പ്രധാനമന്ത്രിമാരും ആ പാരമ്പര്യം പിന്തുടരുന്നു.

Keywords: Independence Day, Not only India but these countries also celebrate independence on 15th August; Learn more about the history of the struggle, Republic of Congo, South Korea, North Korea, Liechtenstein, Bahrain, August, News, Malayalam News, Independence Day 2023, 5 Countries That Celebrate Independence Day on August 15.< !- START disable copy paste -->

Post a Comment