Follow KVARTHA on Google news Follow Us!
ad

Investigation Started | രാജധാനി എക്‌സ്പ്രസില്‍ ആര്‍മി ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊളളയടിച്ച സംഭവം: റെയില്‍വെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

'സ്വര്‍ണാഭരണവും പണവുമെടുത്തതിന് ശേഷം ഫോണ്‍ ശൗചാലത്തിലിട്ടു' Rajdhani express, Investigation, Railway police
കണ്ണൂര്‍: (www.kvartha.com) ഡെല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ വടകര കൈനാട്ടി സ്വദേശിയായ സൈനികന്‍ കവര്‍ചയ്ക്കിരയായ സംഭവത്തില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൈനാട്ടി സ്വദേശി നിധീഷും കുടുംബവുമാണ് കവര്‍ചയ്ക്കിരയായത്. മോഷ്ടാവ് സ്വര്‍ണാഭരണവും പണവുമെടുത്തതിന് ശേഷം ഫോണ്‍ ശൗചാലത്തിലിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം. 

പൊലീസ് പറയുന്നത്: ഡെല്‍ഹിയില്‍ നിന്നും കോഴിക്കോടേക്ക് ബി ഏഴ് കോചിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പുലര്‍ചെ പന്‍വേലിലായിരുന്നു കവര്‍ച നടന്നതെന്ന് ആര്‍മി ഉദ്യോഗസ്ഥനായ നിധീഷ് പറഞ്ഞു. കണ്ണൂരിലിറങ്ങിയാണ് നിധീഷ് പരാതി നല്‍കിയത്.  

Kannur, News, Kerala, Robbery, Rajdhani Express, Robbery in Rajdhani express: Railway police intensified the investigation.

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പന്‍വേലില്‍ നിന്നുളള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കണ്ണൂര്‍ റെയില്‍വെ പൊലീസ് വ്യക്തമാക്കി.

Keywords: Kannur, News, Kerala, Robbery, Rajdhani Express, Robbery in Rajdhani express: Railway police intensified the investigation.

Post a Comment