Follow KVARTHA on Google news Follow Us!
ad

AITUC | നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് എഐടിയുസി

അക്രമത്തിന് ഇരയാകുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ AITUC, safety for National Permit Lorries, Drivers, Police, Kerala News, മലയാളം-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് എഐടിയുസി. ഞായറാഴ്ച രാത്രി കണ്ണൂര്‍ ടൗണില്‍ ഉണ്ടായ ലോറി ഡ്രൈവര്‍ ജിന്റോയുടെ കൊലപാതകത്തോടെ നിരന്തരമായി യൂനിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നിന് പ്രസക്തിയേറുകയാണെന്ന് നേതാക്കള്‍ ചൂണ്ടികാട്ടി.

ജില്ലാകേന്ദ്രങ്ങളിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലും അസമയത്ത് എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യുന്നതിനും തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഇല്ല.
പിടിച്ചുപറിയും ടയര്‍ മോഷണവും ബാറ്ററി മോഷണവും ഉള്‍പെടെ പലയിടത്തും നടക്കുന്നുണ്ട്. അന്യസംസ്ഥാന വാഹനങ്ങളാണ് ഏറെയും ഇതിന് ഇരയാകുന്നത്.

AITUC to ensure safety for National Permit lorries and drivers, Kannur, News, Demand, Protection, Lory, Driver, Attack, Vehicles, Kerala

കഴിഞ്ഞദിവസത്തെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും നടപടികളും ഉണ്ടാകണം.
വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ മുന്‍കൈയില്‍ ഉണ്ടാവണമെന്ന് മോടോര്‍ മേഖലയിലെ എഐടിയുസി നേതാക്കളായ താവം ബാലകൃഷ്ണന്‍, സി പി സന്തോഷ് കുമാര്‍, എന്‍ പ്രസാദ്, എ മഹീന്ദ്രന്‍, അബ്ദുല്‍ ജലീല്‍, കെകെ അശറഫ് എടക്കാട് എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: AITUC Demands to ensure safety for National Permit lorries and drivers, Kannur, News, Demand, Protection, Lory, Driver, Attack, Vehicles, Kerala.

Post a Comment