Follow KVARTHA on Google news Follow Us!
ad

Martin George | കണ്ണൂര്‍ ജില്ലാ അധികാരികളുടെ മൂക്കിന് താഴെ അധോലോകം വളരുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

'പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കണം' Adv. Martin George, Police, District Collector, Kannur Drug Selling
കണ്ണൂര്‍: (www.kvartha.com) ജില്ലാ അധികാരികളുടെ മൂക്കിന് താഴെ അധോലോകം വളരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. ജില്ലാ കലക്ടറും, പോലീസ് മേധാവിയുമൊക്കെ താമസിക്കുന്നതിന് വിളിപ്പാടകലെ നഗരത്തിലെ ചില കോണുകള്‍ ഇരുള്‍ മയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വില്‍പന സംഘങ്ങളും സാമൂഹ്യവിരുദ്ധരും ക്രിമിനല്‍ സംഘങ്ങളുമൊക്കെ രാവെന്നോ പകലെന്നോയില്ലാതെ കണ്ണൂര്‍ നഗരം കൈയടക്കുകയാണ്.  

ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിലാണ് ഒരു ലോറി ഡ്രൈവറെ കൊലപ്പെടുത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗി തീവെച്ച സംഭവം നടന്ന് ദിവസങ്ങളായിട്ടില്ല. പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ട്രാഫിക് നിയമ ലംഘനങ്ങള്‍ ക്യാമറ വെച്ച് നോക്കി പണമൂറ്റാന്‍ തക്കം പാര്‍ത്ത് നടക്കുന്ന പൊലീസിന് ക്രമസമാധാനപാലനത്തില്‍ ഉത്തരവാദിത്വമില്ലെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. പൊലീസിനെ അത്രമേല്‍ ഭരണകൂടം നിഷ്‌ക്രിയമാക്കിയതിന്റെ തെളിവാണ് കണ്ണൂര്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെന്ന് മാടിന്‍ ജോര്‍ജ് പറഞ്ഞു. 

Kannur, News, Kerala, Adv. Martin George, Drugs, Adv. Martin George says that drug selling gangs, anti-social and criminal gangs are taking over Kannur city day and night.

പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കണം. രാത്രി നടത്തമെന്നൊക്കെ പറഞ്ഞ് വനിതകള്‍ക്ക് ആത്മധൈര്യം പകരാന്‍ ഓരോ പ്രഹസനങ്ങള്‍ നടത്തുന്ന അധികാരികള്‍ നേരമിരുണ്ടാല്‍ ഭയം കൂടാതെ കണ്ണൂര്‍ നഗരത്തില്‍ ആളുകള്‍ക്ക്  സഞ്ചരിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. കണ്ണൂര്‍ പഴയ ബസ്റ്റാന്റ്, താവക്കര, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവയൊക്കെ ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും കൈയടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മാര്‍ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നഗരത്തില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ച സ്ഥലം ഡിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു.

Keywords: Kannur, News, Kerala, Adv. Martin George, Drugs, Adv. Martin George says that drug selling gangs, anti-social and criminal gangs are taking over Kannur city day and night.

Post a Comment