Follow KVARTHA on Google news Follow Us!
ad

Accident | മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരുക്ക്

ഗതാഗതം അര മണിക്കൂര്‍ തടസപ്പെട്ടു Mapranam Lal Hospital, Thrissur Accident, Bus accident
തൃശൂര്‍: (www.kvartha.com) മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ആണ് സംഭവം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം എസ് മേനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിക്കുകയായിരുന്നു. 

ലിമിറ്റഡ് സ്റ്റോപ് ബസിലെ യാത്രികര്‍ക്ക് ആണ് കൂടുതല്‍ പരുക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാല്‍ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം അര മണിക്കൂര്‍ തടസപ്പെട്ടു. 

Thrissur, News, Kerala, accident, Injured, Thrissur: 30 injured in road accident.

Keywords: Thrissur, News, Kerala, accident, Injured, Thrissur: 30 injured in road accident.

Post a Comment