Follow KVARTHA on Google news Follow Us!
ad

Fire | 'ക്ലാസിൽ അധ്യാപിക പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി, ദേഷ്യത്തിൽ സ്‌കൂൾ ഹോസ്റ്റൽ കത്തിച്ചു'; 20 കുട്ടികൾ ദാരുണമായി മരിച്ച അപകടത്തിന്റെ കാരണങ്ങൾ പുറത്ത്; ലോകത്തെ ഞെട്ടിച്ച് ക്രൂരകൃത്യം

ആരോപണ വിധേയായ വിദ്യാർഥിനി കസ്റ്റഡിയിൽ Malayalam News, ലോക വാർത്തകൾ, Gayana News, Fire, Mobile Phone
ജോർജ് ടൗൺ: (www.kvartha.com) രക്തച്ചൊരിച്ചിലിന് ലോകത്ത് ഏറ്റവുമധികം പേരുകേട്ട വിദ്യാലങ്ങളിലാണ് അമേരിക്കയിലെ സ്‌കൂളുകൾ. ഇവിടത്തെ സ്‌കൂളുകളിൽ അടിക്കടിയുണ്ടാകുന്ന പൊലീസ് വെടിവെപ്പിനെക്കാൾ മാരകമായ ഒരു ക്രൂരത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചിരുന്നു. അതിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പൊലീസ് ഇപ്പോൾ.

News, World, Student, Teacher, Mobile Phone, Fire, School Hostel, Police,  Student accused of setting fire in Guyana.

അധ്യാപിക മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൽ പ്രകോപിതയായ 14 കാരി ഹോസ്റ്റലിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ വിദ്യാർഥിനിയടക്കം 10 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിൽ നിന്ന് 200 മൈൽ അകലെ സെൻട്രൽ ഗയാന മൈനിംഗ് ടൗണിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ

'മഹ്ദിയ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ തിങ്കളാഴ്ച രാത്രിയാണ് പെട്ടെന്ന് തീപ്പിടിത്തമുണ്ടായത്. രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹോസ്റ്റലിൽ ഉണ്ടായ തീപിടിത്തം തൊട്ടടുത്തുള്ള സ്‌കൂളിന്റെ ഭാഗവും വിഴുങ്ങി. തീ ആളിക്കത്തിയതിനാൽ പലർക്കും രക്ഷപ്പെടാനായില്ല. വിവരമറിഞ്ഞയുടൻ ഫയർ ഫോഴ്‌സുകൾ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു.

തീ അണച്ചപ്പോഴേക്കും 20 പേർ മരിച്ചുകഴിഞ്ഞിരുന്നു. 12നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. സംശയത്തെ തുടർന്ന് വിദ്യാർഥിനിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാരണം പുറത്തുവന്നത്. പെൺകുട്ടി ഒരാളുമായി ഫോണിലൂടെ ബന്ധപ്പെട്ടതിനാലാണ് അധ്യാപിക മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയത്. ഇതിൽ സ്‌കൂൾ അധികൃതരോട് വിദ്യാർഥിനിക്ക് ദേഷ്യമുണ്ടായിരുന്നു'.

പ്രതിയായ പെൺകുട്ടി തീയിടുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു സംഭവം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എന്നാൽ സ്‌കൂൾ അധികൃതർ ജാഗ്രതയോടെ സംഭവം തടയുന്നതിൽ പരാജയപ്പെട്ടതായും ഗയാനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെറാൾഡ് ഗൗവിയ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്നവർ സുഖം പ്രാപിച്ചതിന് ശേഷം അവരുടെ മൊഴിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Keywords: News, World, Student, Teacher, Mobile Phone, Fire, School Hostel, Police,  Student accused of setting fire in Guyana.
< !- START disable copy paste -->

Post a Comment