Follow KVARTHA on Google news Follow Us!
ad

Laptop | ഇന്ത്യയിൽ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് അവതരിപ്പിച്ച് ഏസർ; വിപണി കീഴടക്കാൻ ആസ്പയർ 5; അതിവേഗത്തിൽ ചാർജ് ചെയ്യാം, ഒതുക്കമുള്ള വലുപ്പവും; വിലയും സവിശേഷതകളും അറിയാം

ആമസോണിലും സ്റ്റോറുകളിൽ നിന്നും വാങ്ങാം Acer, Aspire 5, Gaming Laptop, Technology, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിൽ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് അവതരിപ്പിച്ച് ഏസർ. ഇന്റലിന്റെ 13-ാം തലമുറ പ്രൊസസറും എൻവിഡിയയുടെ ജിഫോഴ്‌സ് ആർടിഎക്‌സ് 2050 ജിപിയുവുമായി ഏസർ ആസ്പയർ 5 (Acer Aspire 5) എന്ന ലാപ്‌ടോപ്പാണ് വിപണി കീഴടക്കാൻ രംഗത്തെത്തിയിട്ടുള്ളത്. വെറും 1.57 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. യാത്രാവേളയിൽ പോലും കൊണ്ടുപോകാൻ എളുപ്പമാണ് എന്നതാണ് നേട്ടം.

News, Nationa, News Delhi, Laptop, Indian market, Acer, Aspire 5, Gaming Laptop, Technology,  New lightweight gaming laptop, Aspire 5 by Acer enters Indian market.

വില

70,990 രൂപ വിലയിലാണ് ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആമസോൺ ഇന്ത്യയിൽ നിന്നും ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഓൺലൈനായി വാങ്ങാം.

സവിശേഷതകൾ

ലാപ്‌ടോപ്പ് 14 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്പ്ലേയ്ക്കൊപ്പം, (1920 x 1200) പിക്സൽ റെസല്യൂഷനും 170-ഡിഗ്രി വ്യൂവിംഗ് ആംഗിളും 16:10 വീക്ഷണാനുപാതവും ലഭ്യമാണ്. 16 ജിബി റാമും (LPDDR5) ഒരു ടിബി വരെ സ്റ്റോറേജും (SSD) ലഭ്യമാണ്.

ഡീപ് ലേണിംഗ് സൂപ്പർ സാംപ്ലിംഗ് (DLSS), എഐ ടെൻസർ കോറുകൾ എന്നിവ പോലെയുള്ള നൂതന സാങ്കേതികവിദ്യയോടെയാണ് ലാപ്ടോപ്പ് വരുന്നത്, ഇത് ഗെയിമിംഗ് സമയത്ത് വേഗത വർധിപ്പിക്കുമെന്ന് കമ്പനി പറയുന്നു. ബാറ്ററി ലൈഫും പ്രകടനവും സന്തുലിതമാക്കുന്ന എൻവിഡിയയുടെ ഒപ്റ്റിമസ് സാങ്കേതികവിദ്യയും ലാപ്‌ടോപ്പിൽ ലഭ്യമാണ്.

65 വാട്സ് ചാർജറുള്ള 50Wh Li-ion ബാറ്ററിയാണ് ലാപ്‌ടോപ്പിലുള്ളത്. തണ്ടർബോൾട്ട് 4 സപ്പോർട്ട്, വൈ ഫൈ (Wi-Fi 6E), ബ്ലൂടൂത്ത് 5.2 എന്നിവ പിന്തുണയ്ക്കുന്നു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഉള്ളത്. 8കെ വീഡിയോ വരെ പിന്തുണയ്‌ക്കുന്ന എച് ഡി എം ഐ (HDMI 2.1) പോർട്ടും സവിശേഷതയാണ്.

Keywords: News, Nationa, News Delhi, Laptop, Indian market, Acer, Aspire 5, Gaming Laptop, Technology,  New lightweight gaming laptop, Aspire 5 by Acer enters Indian market.
< !- START disable copy paste -->

إرسال تعليق