Follow KVARTHA on Google news Follow Us!
ad

Civil Service | സൗജന്യമായി 2024ലെ സിവില്‍ സര്‍വീസ് കോച്ചിംഗിന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ അവസരം; അപേക്ഷ ക്ഷണിച്ചു; കേരളത്തിലും പരീക്ഷാ കേന്ദ്രം

അവസാന തീയതി മെയ് 25 ആണ് Civil Service, Jamia RCA, Jamia Millia Islamia, Malayalam News, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി (RCA), 2024 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ സൗജന്യ കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ, എസ്സി, എസ്ടി, വനിത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മെയ് 25 ആണ്. കഴിഞ്ഞ വര്‍ഷത്തെ ടോപ്പറായ ശ്രുതി ശര്‍മ്മ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. സിവില്‍ സര്‍വീസുകളിലും മറ്റ് കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 600-ലധികം പേര്‍ ഇവിടെ നിന്ന് കോച്ചിങ് നേടിയവരാണ്.
     
Civil Service, Jamia RCA, Jamia Millia Islamia, Malayalam News, National News, Education News, Jamia RCA invites applications for Civil Services 2024 free coaching.

മെയ് 27 മുതല്‍ മെയ് 29 വരെ അപേക്ഷാ ഫോറം എഡിറ്റ് ചെയ്യാന്‍ അനുവദിക്കും. കോച്ചിങിന് തിരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ ജൂണ്‍ 11 ന് സര്‍വകലാശാല നടത്തും. എഴുത്തുപരീക്ഷയുടെ ഫലം ജൂലൈ 10 ന് പ്രഖ്യാപിക്കും. ഡെല്‍ഹി, ശ്രീനഗര്‍, ജമ്മു, ഹൈദരാബാദ്, ഗുവാഹത്തി, മുംബൈ, പട്ന, ലഖ്നൗ, ബെംഗളൂരു, മലപ്പുറം എന്നീ പത്ത് കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ജനറല്‍ സ്റ്റഡീസിന് രണ്ട് മണിക്കൂറും ഉപന്യാസ രചനയ്ക്ക് ഒരു മണിക്കൂറും ഉള്‍പ്പെടുന്ന പരീക്ഷയുടെ ആകെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറായിരിക്കും.

2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിംസ് നടക്കുക. 2024 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മെയിന്‍. ഇതിനകം ബിരുദം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസസിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമേ കോച്ചിങിന് അപേക്ഷിക്കാവൂ. യോഗ്യത, ടെസ്റ്റ് സെന്ററുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ https://www(dot)jmi(dot)ac(dot)in , http://jmicoe(dot)in എന്നിവയില്‍ ലഭ്യമാണ്.

Keywords: Civil Service, Jamia RCA, Jamia Millia Islamia, Malayalam News, National News, Education News, Jamia RCA invites applications for Civil Services 2024 free coaching.
< !- START disable copy paste -->

Post a Comment