Follow KVARTHA on Google news Follow Us!
ad

Laptop on Lap | ലാപ്‌ടോപ്പ് മടിയിൽ വച്ചാണോ ഉപയോഗിക്കുന്നത്? വലിയ അപകടങ്ങൾ കാത്തിരിക്കുന്നു! ദോഷവശങ്ങൾ അറിയാം

ബീജ ഉൽപാദനത്തെയും പ്രത്യുത്പാദനത്തെയും വരെ ബാധിക്കുമെന്ന് വിദഗ്ധർ Laptops, Health News, ആരോഗ്യ വാർത്തകൾ, Health Tips
ന്യൂഡെൽഹി: (www.kvartha.com) ലാപ്‌ടോപ്പ് മടിയിൽ വെച്ച് ഉപയോഗിക്കുന്ന ശീലമുള്ളവർ ഏറെയുണ്ട്. ലാപ്‌ടോപ്പ് മടിയിൽ വെച്ച് ഇരിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണ്. എന്നാൽ ഈ ശീലം നിങ്ങളുടെ ശരീരത്തിന് സുരക്ഷിതമാണോ? ഇതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്.

News, National, New Delhi, Health, Laptop, Lifestyle, Job,  Harmful Effects of Placing Laptop on Your Lap.

ടോസ്റ്റഡ് സ്കിൻ സിൻഡ്രോം

പൊതുവേ, ലാപ്‌ടോപ്പ് കുറച്ച് സമയം ഉപയോഗിച്ചാൽ, അത് വലിയ ദോഷം ചെയ്യില്ല, എന്നാൽ ലാപ്‌ടോപ്പ് മടിയിൽ വെച്ച് ദീർഘനേരം ജോലി ചെയ്യുന്നവർക്ക് 'ടോസ്റ്റഡ് സ്കിൻ സിൻഡ്രോം' വരാം. ചർമത്തിന്റെ നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്ന അവസ്ഥയാണിത്. ലാപ്ടോപ്പ് മടിയിൽ വെച്ച് ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് ചൂട് കാലിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാലുകൾ കൂടുതൽ നേരം ചൂടിൽ നിൽക്കുമ്പോഴാണ് ടോസ്റ്റഡ് സ്കിൻ സിൻഡ്രോം സംഭവിക്കുന്നത്. കൂടാതെ ചർമത്തിൽ പൊള്ളലോ തിണർപ്പുകളോ ഉണ്ടാക്കാം.

ലൈംഗിക ആരോഗ്യത്തിന് പ്രശ്‌നം

ലാപ്‌ടോപ്പ് ദീർഘനേരം മടിയിലിരുന്ന് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചൂട് പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചൂടിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വൃഷണസഞ്ചിയിലെ താപനില വർധിപ്പിക്കും, ഇത് ബീജ ഉൽപാദനത്തെയും പ്രത്യുത്പാദനത്തെയും ബാധിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

അസ്വസ്ഥതയും മോശം ഭാവവും

ദീർഘനേരം മടിയിലിരുന്ന് ഉപയോഗിക്കാവുന്ന തരത്തിലല്ല ലാപ്ടോപ്പുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. മടിയിൽ ഒരു ലാപ്‌ടോപ്പ് ഇരിക്കുന്നത് നിങ്ങളുടെ നിലയെ നേരിട്ട് ബാധിക്കും. ഇതുമൂലം, കഴുത്ത്, തോളുകൾ, സുഷുമ്നാ നാഡി എന്നിവയിൽ സമ്മർദമുണ്ടാകും, ഇത് മോശം ഭാവത്തിന് കാരണമാകും. അസ്വസ്ഥത, ടെൻഷൻ, പേശികളുടെ ബുദ്ധിമുട്ട്, കഴുത്ത്, നടുവേദന തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

കണ്ണിന്റെ ബുദ്ധിമുട്ട്

വിശ്രമമില്ലാതെ ദീർഘനേരം ലാപ്‌ടോപ്പ് സ്‌ക്രീനിൽ നോക്കി ഇരിക്കുന്നത് കണ്ണിന് ആയാസം, വരൾച്ച അല്ലെങ്കിൽ തലവേദന എന്നിവയ്ക്ക് കാരണമാകും. ലാപ്‌ടോപ്പ് മടിയിൽ വയ്ക്കുമ്പോൾ സ്‌ക്രീൻ അടുത്ത് നിൽക്കുന്നത് കണ്ണിന് കൂടുതൽ പ്രശ്നനങ്ങൾ ഉണ്ടാക്കും.

കാർപൽ ടണൽ സിൻഡ്രോം

ജോലി ചെയ്യുമ്പോഴോ അതിനു ശേഷമോ നിങ്ങളുടെ കൈകളിലോ, കൈത്തണ്ടയിലോ, തോളിലോ, കഴുത്തിലോ അസ്വസ്ഥതയോ, വേദനയോ, അനുഭവപ്പെടുന്നുണ്ടെകിൽ ഇത് റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ചുറി (RSI - Repetitive Strain Injury) എന്ന വിഭാഗത്തിൽപ്പെട്ട രോഗത്തിന്റെ ആരംഭമായിരിക്കാം. മടിയിൽ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും ലാപ്‌ടോപ്പിന്റെ കീബോർഡും ട്രാക്ക്പാഡും ആവർത്തിച്ച് ഉപയോഗിക്കുന്നതും റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ചുറിക്ക് കാരണമാകും. കാർപൽ ടണൽ സിൻഡ്രോം, ടെൻഡോണൈറ്റിസ് തുടങ്ങിയ അവസ്ഥകൾ ട്രാക്ക്പാഡ് ദീർഘനേരം നിർത്താതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാകാം.

റേഡിയേഷൻ

വൈഫൈ, ബ്ലൂടൂത്ത് എന്നിവയേക്കാൾ കുറഞ്ഞ വൈദ്യുതകാന്തിക വികിരണം ലാപ്‌ടോപ്പുകൾ പുറപ്പെടുവിക്കുന്നു. അതിന്റെ വികിരണങ്ങളുടെ അളവ് ആരോഗ്യത്തിന് വളരെ ദോഷകരമല്ല. എന്നാൽ മടിയിൽ വെച്ചുകൊണ്ട് ജോലി ചെയ്യുന്നതിലൂടെ, റേഡിയേഷനുകൾ ശരീരവുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നു, അതിനാൽ ലാപ്‌ടോപ്പ് മേശപ്പുറത്ത് വച്ചുകൊണ്ട് ജോലി ചെയ്യുന്നതാണ് നല്ലത്.

ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, ലാപ്‌ടോപ്പ് മടിയിൽ വച്ചുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ചില കാരണങ്ങളാൽ ലാപ്‌ടോപ്പ് മടിയിൽ വച്ചുകൊണ്ട് ജോലി ചെയ്യേണ്ടി വന്നാൽ, കുറച്ച് സമയം മാത്രം ഉപയോഗിക്കുക.

Keywords: News, National, New Delhi, Health, Laptop, Lifestyle, Job,  Harmful Effects of Placing Laptop on Your Lap.
< !- START disable copy paste -->

Post a Comment