Follow KVARTHA on Google news Follow Us!
ad

Malware | ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ഭീഷണിയായി പുതിയ ക്ഷുദ്രവെയർ; ഇതുപോലെ സുരക്ഷിതരായിരിക്കുക

ആന്റി വൈറസുകളെ വരെ മറികടക്കാനാവും Malware, Android Devices, Mobile Phone, Hackers, CERT-IN
ന്യൂഡെൽഹി: (www.kvartha.com) ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-IN). ആൻഡ്രോയിഡ് മൊബൈൽ ഫോണുകളെ ബാധിക്കുന്ന പുതിയ ക്ഷുദ്രവെയർ 'ഡാം' (Daam) കണ്ടെത്തിയതായി സർക്കാർ ഏജൻസി പറഞ്ഞു. കോൾ റെക്കോർഡുകൾ, കോൺടാക്റ്റുകൾ, ഹിസ്റ്ററി, കാമറ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഈ മാൽവെയറിന് ഹാക്ക് ചെയ്യാനാവുമെന്നാണ് മുന്നറിയിപ്പ്. ആന്റി വൈറസുകളെ മറികടക്കാൻ ഡാം മാൽവെയറിന് കഴിയും എന്നതാണ് ഏറ്റവും അപകടകരമായ കാര്യം.

News, National, New Delhi, Malware, Dam, Mobile, Technology, Android Devices, Mobile Phone, Hackers, CERT-IN,  ‘Daam’, a malware that affects Android devices: All you need to know.

മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ ആണ് ഡാം വ്യാപിക്കുന്നതെന്ന് സിഇആർടി - ഇൻ അധികൃതർ പറയുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സുരക്ഷാ പരിശോധനകളെ ഇത് മറികടക്കുന്നു. പിന്നീട് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നു. ഇതിനുശേഷം, ഹാക്കർമാർ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബാങ്കിംഗ് തട്ടിപ്പ് പോലുള്ള സംഭവങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അപകടകരം ഡാം

ഡാം മാൽവെയറിന് ഫോൺ കോൾ റെക്കോർഡിംഗുകൾ പിടിച്ചെടുക്കാനും കോൺടാക്റ്റുകൾ ഹാക്ക് ചെയ്യാനും കാമറകളിലേക്കുള്ള ആക്‌സസ് നേടാനും കഴിയും. കൂടാതെ, പാസ്‌വേഡുകൾ മാറ്റുന്നത് മുതൽ സ്‌ക്രീൻഷോട്ടുകൾ എടുക്കൽ, എസ്എംഎസ് മോഷ്ടിക്കൽ, ഫയലുകൾ ഡൗൺലോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യൽ എന്നിവ വരെ സാധിക്കുമെന്ന് സിഇആർടി - ഇൻ റിപ്പോർട്ട് പറയുന്നു.

എങ്ങനെ പ്രതിരോധിക്കാം

* സെൻസിറ്റീവ് ആയി തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
* വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യരുത്.
* അജ്ഞാത ഇമെയിലിലും എസ്എംഎസിലും നൽകിയിട്ടുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്.
* 'Bitly', 'Tinural' ഹൈപ്പർലിങ്കുകൾ പോലുള്ള ഹ്രസ്വ യുആർഎലുകൾ ജാഗ്രത പാലിക്കണം.
* ആന്റിവൈറസും ആന്റി സ്പൈവെയർ സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്യുക.
* ബാങ്കിൽ നിന്ന് വരുന്ന എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ രണ്ടുതവണ പരിശോധിച്ചുറപ്പിക്കണം.
* ഓൺലൈൻ സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ വ്യക്തിഗത വിവരങ്ങളൊന്നും പങ്കിടാൻ പാടില്ല.

Keywords: News, National, New Delhi, Malware, Dam, Mobile, Technology, Android Devices, Mobile Phone, Hackers, CERT-IN,  ‘Daam’, a malware that affects Android devices: All you need to know.
< !- START disable copy paste -->

Post a Comment