Follow KVARTHA on Google news Follow Us!
ad

Note Exchange | 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കൽ തുടങ്ങി; രേഖകൾ ആവശ്യമുണ്ടോ, അധികൃതർ വിസമ്മതിച്ചാൽ എന്തുചെയ്യും? നിയമങ്ങളും നടപടികക്രമങ്ങളും അടക്കം അറിയേണ്ടതെല്ലാം

ഒരേ സമയം 20,000 വരെ മാത്രമേ മാറ്റാൻ കഴിയൂ RBI Guidelines, Note Withdrawal, Malayalam News, ദേശീയ വാർത്തകൾ, Rs 2,000 notes
ന്യൂഡെൽഹി: (www.kvartha.com) ആർബിഐയുടെ നിർദേശത്തെ തുടർന്ന് ചൊവ്വാഴ്ച (മെയ് 23) മുതൽ ബാങ്കുകൾ 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നടപടികൾ ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 2000 രൂപ നോട്ട് പൂർണമായും പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനത്തിന് പിന്നാലെ ശനിയാഴ്ച മുതൽ ബാങ്ക് അക്കൗണ്ടുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ എത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച മുതൽ 2023 സെപ്തംബർ 30 വരെ ബാങ്കുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനാവും. സെപ്തംബർ 30ന് ശേഷം 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിലനിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും.

News, National, New Delhi, Bank,  All you need to know about how to exchange Rs 2,000 notes in banks.

മാറ്റിയെടുക്കൽ പ്രക്രിയ

സാധാരണക്കാർക്ക് കൗണ്ടറിലൂടെ 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സാധാരണ രീതിയിൽ ഒരുക്കും. നിങ്ങളുടെ ബാങ്കിലോ മറ്റേതെങ്കിലും ശാഖയിലോ പോയി എളുപ്പത്തിൽ മാറ്റാം. ഇതിനായി ഒരു ഫോമും പൂരിപ്പിക്കുകയോ ഐഡി കാണിക്കുകയോ ചെയ്യേണ്ടതില്ല.

ഒരു സമയം 20,000 വരെ മാത്രമേ മാറ്റാൻ കഴിയൂ

റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, സാധാരണ ബാങ്ക് ഉപഭോക്താക്കൾക്ക് 2000 ത്തിന്റെ 10 നോട്ടുകൾ മാത്രമേ ഒരേസമയം മാറ്റാൻ കഴിയൂ, അതായത് 20,000 രൂപ. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് പരിധിയില്ല.

സെപ്റ്റംബർ 30ന് ശേഷം എന്ത് സംഭവിക്കും

ഏത് കറൻസിയും വിനിമയത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ്. മാർക്കറ്റിൽ നിന്ന് ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്ര പണം തിരികെ ലഭിച്ചുവെന്ന് കണക്കിലെടുത്ത് സാധാരണക്കാർക്ക് കൂടുതൽ സമയം നൽകാൻ ആർബിഐക്ക് കഴിയും. അതായത്, നോട്ട് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനോ മറ്റൊരു ബാങ്ക് ശാഖയിൽ നിന്ന് എടുക്കുന്നതിനോ ഉള്ള സമയപരിധി നീട്ടാം. സെപ്തംബർ 30ന് ശേഷമുള്ള സ്ഥിതിഗതികൾ സമയമാകുമ്പോൾ വ്യക്തമാകും.

ഐഡി ഇല്ലാതെ 2000 നോട്ടുകൾ മാറാനുള്ള അനുമതിക്കെതിരെ ഹർജി

ഫോമും ഐഡന്റിറ്റി പ്രൂഫും ഇല്ലാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആർബിഐയുടെയും എസ്ബിഐയുടെയും വിജ്ഞാപനങ്ങൾ ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് വാദിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. 2000 രൂപ നോട്ടുകളുടെ വലിയൊരു ഭാഗം വിഘടനവാദികൾ, ഭീകരർ, മാവോയിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാർ, ഖനന മാഫിയകൾ, അഴിമതിക്കാർ എന്നിവർ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിരിച്ചറിയൽ രേഖയില്ലാതെ തിരികെ നൽകാൻ അനുവദിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?

1934ലെ ആർബിഐ ആക്‌ട് സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 500, 1000 രൂപ പിൻവലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രധാനമായും പുറത്തിറക്കിയത്. 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുമ്പ് പുറത്തിറക്കിയവയാണ്. ഈ നോട്ടുകൾ പൊതുവെ ഇടപാടുകൾക്ക് ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. കൂടാതെ, പൊതുജനങ്ങളുടെ ആവശ്യത്തിനായി മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ആർബിഐ പറയുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ക്ലീൻ നോട്ട് പോളിസി പ്രകാരം 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.

എന്താണ് ക്ലീൻ നോട്ട് പോളിസി?

പൊതുജനങ്ങൾക്ക് നല്ല നിലവാരമുള്ള ബാങ്ക് നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആർബിഐ ഒരു നയം രൂപീകരിച്ചിട്ടുണ്ട്. ഈ പോളിസിയെ ക്ലീൻ നോട്ട് പോളിസി എന്ന് വിളിക്കുന്നു.

നിക്ഷേപിച്ചതിന് ശേഷം എത്ര പണം പിൻവലിക്കാം?

2000 രൂപ നോട്ടുകൾ യാതൊരു നിയന്ത്രണവുമില്ലാതെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം. ഇതിന് ശേഷം ബിസിനസിനോ മറ്റ് ആവശ്യത്തിനോ വേണ്ടി നിങ്ങളുടെ ആവശ്യാനുസരണം പണം പിൻവലിക്കാവുന്നതാണ്.

നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ബാങ്ക് വിസമ്മതിച്ചാൽ എന്തുചെയ്യും?

ഏതെങ്കിലും ബാങ്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ വിസമ്മതിച്ചാൽ, ആദ്യം ബന്ധപ്പെട്ട ബാങ്കിൽ പരാതി നൽകുക. 30 ദിവസത്തിനകം ബാങ്ക് പരാതിയോട് പ്രതികരിക്കുന്നില്ലെങ്കിലോ ബാങ്കിന്റെ പ്രതികരണത്തിൽ പരാതിക്കാരൻ തൃപ്തനാകുന്നില്ലെങ്കിലോ, ആർബിഐ പോർട്ടലായ https://www(dot)rbi(dot)org(dot)in/ വഴി പരാതി നൽകാം.

നോട്ടുകൾ മാറാൻ ബാങ്കിന്റെ ഉപഭോക്താവ് ആകേണ്ടതുണ്ടോ?

ഇല്ല. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് 20,000 രൂപ വരെയുള്ള നോട്ടുകൾ ഏത് ബാങ്ക് ശാഖയിലും ഒരേസമയം മാറ്റി വാങ്ങാം.

പ്രത്യേക കാര്യങ്ങൾ

* ഒരു ബാങ്ക് അക്കൗണ്ടിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റുന്നതിനോ ഏതെങ്കിലും കെ വൈ സി (KYC) അല്ലെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യമില്ല.

* ഏതെങ്കിലും ബാങ്ക് ശാഖ നോട്ട് മാറ്റിയില്ലെങ്കിൽ, ഉപഭോക്താവിന് ബാങ്ക് ഹെഡ്ക്വാർട്ടേഴ്സിലോ ആർബിഐയുടെ പരാതി സേവന കേന്ദ്രത്തിലോ പരാതിപ്പെടാം.

* ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് കറസ്‌പോണ്ടന്റ് (ബിസി) വഴി ഒരു ദിവസം നാലായിരം രൂപയ്ക്ക് തുല്യമായ തുക മാറ്റാൻ കഴിയും.

* 2018-19ൽ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തിവച്ചിരുന്നു.

* 2000 രൂപ നോട്ടുകളുടെ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്.

* ഇനി 500 രൂപ നോട്ട് മാത്രമായിരിക്കും ഏറ്റവും വലിയ നോട്ട്.

ഇവിടെ മാറ്റാവുന്നതാണ്

2000 രൂപ നോട്ടുകൾ ആർബിഐയുടെ റീജിയണൽ ഓഫീസുകളിലും മാറ്റാം. അഹമ്മദാബാദ്, ബാംഗ്ലൂർ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലായി കേന്ദ്ര ബാങ്കിന് രാജ്യത്തുടനീളം 19 പ്രാദേശിക ഓഫീസുകളുണ്ട്.

Keywords: News, National, New Delhi, Bank,  All you need to know about how to exchange Rs 2,000 notes in banks.
< !- START disable copy paste -->

Post a Comment