Follow KVARTHA on Google news Follow Us!
ad

IPL | അവസാന ഓവറിൽ തുടർച്ചയായി 5 സിക്‌സറുകൾ; കെകെആറിന് ചരിത്ര വിജയം സമ്മാനിച്ച് റിങ്കു സിങ്; വീഡിയോ

21 പന്തുകൾ നേരിട്ട റിങ്കു 228.57 സ്ട്രൈക്ക് റേറ്റിൽ പുറത്താകാതെ 48 റൺസ് നേടി #IPL-News, #KKR-News, #ക്രിക്കറ്റ്-വാർത്തകൾ
അഹ്‌മദാബാദ്: (www.kvartha.com) ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റിന്റെ ജയം. മധ്യനിര താരം റിങ്കു സിംഗായിരുന്നു കളിയിലെ ഹീറോ. അവസാന ഓവറിൽ കെകെആറിന് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസായിരുന്നു. ഈ ഓവറിൽ യഷ് ദയാലിനെതിരെ അഞ്ച് സിക്‌സറുകൾ പറത്തിയാണ് റിങ്കു ടീമിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ 21 പന്തുകൾ നേരിട്ട റിങ്കു 228.57 സ്ട്രൈക്ക് റേറ്റിൽ പുറത്താകാതെ 48 റൺസ് നേടി. ഒരു ഫോറും ആറ് സിക്‌സും താരം അടിച്ചു.

News, National, Cricket, IPL, KKR, GT, Wickets, Batsman, Kolkata, Gujarat, Rinku Singh goes 6, 6, 6, 6, 6 off last five balls to pull off heist for Knight Riders.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. ഗുജറാത്തിനായി വിജയ് ശങ്കർ പുറത്താകാതെ 63 റൺസും സായി സുദർശൻ 53 റൺസും ശുഭ്മാൻ ഗിൽ 39 റൺസും നേടി. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ മൂന്നും സുയാഷ് ശർമ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം മോശമായിരുന്നു. 28 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായി.

ഇതിന് പിന്നാലെ സെഞ്ച്വറി കൂട്ടുകെട്ട് പങ്കിട്ട് വെങ്കിടേഷ് അയ്യരും നിതീഷ് റാണയും ടീമിനെ മത്സരത്തിൽ തിരികെയെത്തിച്ചു. 83 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായി. നിതീഷ് റാണ 45 റൺസെടുത്തു. അതേ സമയം അവസാന ഓവറിൽ അഞ്ച് സിക്സറുകൾ പറത്തി റിങ്കു സിംഗ് ടീമിന് വിജയം സമ്മാനിച്ചു. പതിനേഴാം ഓവറിൽ റാഷിദ് ഖാൻ ഗുജറാത്തിനായി ഹാട്രിക് നേടിയെങ്കിലും പാഴായി. അൽസാരി ജോസഫ് രണ്ട് വിക്കറ്റും മുഹമ്മദ് ഷാമി, ജോഷ് ലിറ്റിൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Keywords: News, National, Cricket, IPL, KKR, GT, Wickets, Batsman, Kolkata, Gujarat, Rinku Singh goes 6, 6, 6, 6, 6 off last five balls to pull off heist for Knight Riders.

Post a Comment