Follow KVARTHA on Google news Follow Us!
ad

Arrested | കോഴിക്കോട് 5 മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവം; കൊലപാതകമെന്ന് ആരോപണം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

Kozhikode: Man and elderly woman arrested for woman death case#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംശീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, കൊലപാതകമെന്ന ആരോപണവും ഉയരുന്നുണ്ട്.

News, Kerala, State, Kozhikode, Suicide, Allegation, Crime, Pregnant Woman, Local-News, Accused, Arrested, Police, Police Station, Kozhikode: Man and elderly woman arrested for woman death case.


കഴിഞ്ഞ മാര്‍ച് 13നാണ് ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിക്കുന്നതായി അസ്മിനയുടെ ബന്ധുക്കള്‍ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച ആക്ഷന്‍ സമിതി രൂപീകരിച്ചു. ഇതിന് പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംശീറിനെയും നഫീസയെയും അറസ്റ്റ് ചെയ്തത്. 

Keywords: News, Kerala, State, Kozhikode, Suicide, Allegation, Crime, Pregnant Woman, Local-News, Accused, Arrested, Police, Police Station, Kozhikode: Man and elderly woman arrested for woman death case.

Post a Comment