Follow KVARTHA on Google news Follow Us!
ad

Killed | 'മദ്യപിച്ചെത്തി ഭാര്യാമാതാവിനെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി'; ഭാര്യാപിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ചെറുതോണിയില്‍ യുവാവിനായി തിരച്ചില്‍

Idukki: 68 Year Old Lady Killed in Cheruthoni#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com) ചെറുതോണി മുരിക്കാശേരിക്ക് സമീപം വാത്തിക്കുടിയില്‍ യുവാവ് ഭാര്യാമാതാവിനെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (68) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തെ കുറിച്ച് മുരിക്കാശേരി പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകിട്ട് നാലിന് വാത്തിക്കുടിയില്‍ ഭാസ്‌കരന്റെ വീട്ടിലാണ് മകളുടെ ഭര്‍ത്താവ് അക്രമാസക്തനായത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പണിക്കന്‍കുടി സ്വദേശിയായ സുധീഷിനായി (36) തിരച്ചില്‍ ഊര്‍ജിതമാക്കി.

News, Kerala, State, Idukki, Hospital, Treatment, Crime, Killed, Accused, Police, Police Station, Local-News, Idukki: 68 Year Old Lady Killed in Cheruthoni


ഭാസ്‌കരന്റെ മൂത്ത മകള്‍ രജിതയുടെ ഭര്‍ത്താവാണ് സുധീഷ്. സമീപത്തെ ആശുപത്രിയില്‍ നഴ്‌സാണ് രജിത. സംഭവദിവസം മദ്യപിച്ചെത്തിയ സുധീഷ് രജിതയുമായി വഴക്കുണ്ടാക്കി. ഇത് ചോദ്യം ചെയ്ത ഭാസ്‌കരനെ സുധീഷ് തലയ്ക്കടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് രാജമ്മയെയും ആക്രമിച്ചത്. സാരമായി പരുക്കേറ്റ രാജമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിന്നാലെ സ്ഥലത്തുനിന്നും മുങ്ങിയ പ്രതിക്കായി അന്വേഷണം നടക്കുന്നു. 

Keywords: News, Kerala, State, Idukki, Hospital, Treatment, Crime, Killed, Accused, Police, Police Station, Local-News, Idukki: 68 Year Old Lady Killed in Cheruthoni

Post a Comment