Follow KVARTHA on Google news Follow Us!
ad

History | ദുഃഖവെള്ളി: ചരിത്രവും പ്രാധാന്യവും ചില വസ്തുതകളും

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Good Friday: History, significance and important facts
ന്യൂഡെല്‍ഹി: (www.kvartha.com) ക്രിസ്തുമത വിശ്വാസികള്‍ക്ക് യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന സുപ്രധാന ദിനമാണ് ദുഃഖവെള്ളി. യൂദാസ് ഒറ്റിക്കൊടുത്ത യേശു കുരിശിലേറുകയും മൂന്ന് ദിവസത്തിന് ശേഷം ഈസ്റ്റര്‍ എന്നറിയപ്പെടുന്ന ദിവസം ഉയിര്‍ത്തെഴുന്നേറ്റുവെന്നുമാണ് വിശ്വസം. ഈ ദിവസം ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ സഹനത്തെയും കാല്‍വരിമലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.

New Delhi, National, News, Good-Friday, History, Jesus Christ, Easter, Leader, Top-Headlines, Good Friday: History, significance and important facts.

ചരിത്രം

ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശു ജനങ്ങള്‍ക്ക് ഐക്യം, അഹിംസ, മാനവികത, സാഹോദര്യം, സമാധാനം എന്നിവയുടെ പാഠങ്ങള്‍ നല്‍കിയിരുന്നു. അക്കാലത്ത് അദ്ദേഹം വളരെ ജനപ്രിയനായിത്തീര്‍ന്നു. അതോടെ അവിടെയുള്ള മതനേതാക്കന്മാര്‍ തങ്ങളുടെ ജനപ്രീതി നഷ്ടപ്പെടുമോ എന്ന് ഭയപ്പെടാന്‍ തുടങ്ങി, അവര്‍ യേശുക്രിസ്തുവിനെ മനുഷ്യരാശിയുടെ ശത്രുവായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനത്തിനു ശേഷവും യേശുക്രിസ്തുവിന്റെ ജനപ്രീതിയില്‍ ഒരു സ്വാധീനവും ഉണ്ടായില്ല. അവസാനം രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ പ്രഖ്യാപിച്ചു.

ഈ പ്രഖ്യാപനത്തിനു ശേഷം യേശുക്രിസ്തുവിന് ചാട്ടവാറടി, മുള്‍ക്കിരീടം ധരിപ്പിക്കല്‍ തുടങ്ങി നിരവധി ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ഒടുവില്‍ കുരിശിലേറ്റുകയും ചെയ്തു. വിശ്വാസം അനുസരിച്ച്, യേശുവിന്റെ ശിഷ്യന്മാരില്‍ ഒരാളായ യൂദാസാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്. പ്രതിഫലമായി 30 വെള്ളി നാണയം ലഭിച്ചു.

പ്രാധാന്യം

ഗുഡ് ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ, ഈസ്റ്റര്‍ ഫ്രൈഡേ അല്ലെങ്കില്‍ ഹോളി ഫ്രൈഡേ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ദുഃഖവെള്ളിയാഴ്ചയിലെ 'നല്ലത്' എന്ന വാക്കിന്റെ അര്‍ഥം 'വിശുദ്ധമായത്' എന്നാണ്. ദുഃഖവെള്ളി വിലാപ ദിനമാണ്, ആളുകള്‍ ഉപവസിക്കുകയും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ ത്യാഗങ്ങളെക്കുറിച്ച് സ്വയം ഓര്‍മിപ്പിക്കാനുള്ള ദിവസമാണിത്. ദുഃഖവെള്ളിയാഴ്ച, ക്രിസ്ത്യാനികള്‍ മാംസം കഴിക്കില്ല, പരമ്പരാഗതമായി കഴിക്കുന്നത് ചൂടുള്ള ക്രോസ് ബണ്‍ ആണ്. എന്നിരുന്നാലും, പലരും മാംസത്തിന് പകരം മീന്‍ കഴിക്കുന്നു.


Keywords: New Delhi, National, News, Good-Friday, History, Jesus Christ, Easter, Leader, Top-Headlines, Good Friday: History, significance and important facts.
< !- START disable copy paste -->

Post a Comment