Follow KVARTHA on Google news Follow Us!
ad

Bomb Blast | രാമ നവമി ദിനാഘോഷത്തിന് പിന്നാലെ ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് അയവില്ല; ബിഹാറിലെ സസാറാമില്‍ ബോംബ് സ്‌ഫോടനം; 5 പേര്‍ക്ക് പരുക്ക്

5 injured in bomb blast in Sasaram after clashes in parts of Bihar#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പട്‌ന: (www.kvartha.com) ബിഹാറിലെ രാമ നവമി ദിനാഘോഷത്തിന് പിന്നാലെ ആരംഭിച്ച സംഘര്‍ഷങ്ങള്‍ കെട്ടടങ്ങിയില്ല. സസാറാമില്‍ രാത്രിയോടെ ബോംബ് സ്‌ഫോടനമുണ്ടായി. അഞ്ചോളം പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് ഒരു സ്‌കൂടി കണ്ടെടുത്തിട്ടുണ്ടെന്നും വര്‍ഗീയ പ്രശ്‌നമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

രാമനവമി ദിനത്തില്‍ സംഘര്‍ഷമുണ്ടായിടത്താണ് ഈ സ്‌ഫോടനവുമുണ്ടായത്. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് സ്‌ഫോടം. സംഘര്‍ഷത്തിനും നിരോധനാജ്ഞക്കും പിന്നാലെ സസാറാമില്‍ അടുത്ത ദിവസം നടക്കേണ്ടിയിരുന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ചവരെ അടച്ചു.

രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘര്‍ഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. അതേസമയം, ബംഗാളിലെ ഹൗറയിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മമതസര്‍ക്കാരിന്റെ ഭരണ പരാജയമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ബിജെപിയും സിപിഐഎമും കോണ്‍ഗ്രസും ആരോപിച്ചു.

ബംഗാളില്‍ 38 പേരെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ സംഘര്‍ഷങ്ങളില്‍ അസ്വാഭാവിക ഇടപെടലുണ്ടെന്ന ആരോപണമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ കുമാര്‍ ഉന്നയിക്കുന്നത്. 

രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക ആക്രമണം നടന്നിരുന്നു. ആറ് സംസ്ഥാനങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അതിക്രമം നടന്നത്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഓരോ മരണം വീതം റിപോര്‍ട് ചെയ്തു. 

News, National, India, Top-Headlines, Trending, Bomb Blast, Attack, Injured, Police, Crime, 5 injured in bomb blast in Sasaram after clashes in parts of Bihar.


മഹാരാഷ്ട്രയില്‍ ഔറംഗബാദ്, മലാഡ്, ജല്‍ഗാവ് എന്നിവിടങ്ങളില്‍ അതിക്രമം നടന്നു. ഔറംഗബാദിലെ ഒരു രാമ ക്ഷേത്രത്തിന് പുറത്ത് രണ്ട് പേര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. അക്രമകാരികള്‍ 13 വാഹങ്ങള്‍ അഗ്‌നിക്കിരയാക്കി. 500 പേരടങ്ങുന്ന സംഘം പെട്രോള്‍ നിറച്ച കുപ്പികളും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും പ്ലാസ്റ്റിക് ബുള്ളറ്റുകളും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ 51 വയസുകാരന്‍ ശെയ്ഖ് മുനീറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്. 

Keywords: News, National, India, Top-Headlines, Trending, Bomb Blast, Attack, Injured, Police, Crime, 5 injured in bomb blast in Sasaram after clashes in parts of Bihar.

Post a Comment