Follow KVARTHA on Google news Follow Us!
ad

Died | യുഎസില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്: മരണം 21 ആയി, 12 പേര്‍ക്ക് പരുക്ക്

21 Dead After Devastating Tornadoes, Storms Sweep Through US States
വാഷിങ്ടണ്‍: (www.kvartha.com) തെക്കന്‍ യുഎസിലും കിഴക്കന്‍ യുഎസിലും വീശിയ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 12 ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കി. ടെന്നെസിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഏഴുപേരാണ് മരിച്ചതെന്ന് എമെര്‍ജന്‍സി മാനേജ്‌മെന്റ് ഡിപാര്‍ട്‌മെന്റ് വാക്താവ് അറിയിച്ചു. 

അര്‍കന്‍സാസ്, മിസിസിപി, അലബാമ, ഇന്‍ഡ്യാന, ഇലിനോയിസ് എന്നിവിടങ്ങളിലായി 14 മരണങ്ങള്‍ രേഖപ്പെടുത്തി. അര്‍കന്‍സാസില്‍ അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ച് മരണങ്ങളാണുണ്ടായത്. അര്‍കന്‍സാസിലെ ലിറ്റില്‍ റോകിലും സമീപ പട്ടണങ്ങളിലുമായാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. വീടുകളുടെതുള്‍പെടെ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നതായും റിപോര്‍ടുണ്ട്. 

Washington, News, World, Death, Injured, 21 Dead After Devastating Tornadoes, Storms Sweep Through US States.

വാഹനങ്ങള്‍ മറിയുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. വൈദ്യുത ലൈനുകള്‍ അറ്റുവീണും നിരവധി പേര്‍ക്ക് പരുക്കേറ്റു. ദേശീയ കാലാവസ്ഥ സര്‍വീസ് നിരവധി സംസ്ഥാനങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.

Keywords: Washington, News, World, Death, Injured, 21 Dead After Devastating Tornadoes, Storms Sweep Through US States.

Post a Comment