Follow KVARTHA on Google news Follow Us!
ad

Arrested | 'അച്ഛനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വടേഷന്‍ കൊടുത്തു; മുന്നിലിട്ട് വെട്ടിനുറുക്കുന്നതും നോക്കി നിന്നു'; 32 കാരനായ മകനടക്കം 3 പേര്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍

Quotation of 1 crore to kill man due to property dispute; Youth arrested#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ മകന്‍ ഒരു കോടിയുടെ ക്വടേഷന്‍ കൊടുത്തതായി റിപോര്‍ട്. നാരായണ സ്വാമി കൊല്ലപ്പെട്ട കേസില്‍ ആദര്‍ശ, ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം കൊല്ലപ്പെട്ടയാളുടെ 32കാരനായ മകന്‍ മണികാന്ത എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്‌ളൂറു മറാത്ത് ഹള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഫെബ്രുവരി 13നാണ് നാരായണ സ്വാമി കൊല്ലപ്പെടുന്നത്. ഫ്‌ലാറ്റിന് പുറത്തുനിന്ന നാരായണ സ്വാമിയെ ബൈകിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മകന്‍ മണികാന്ത ദൃക്‌സാക്ഷിയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷിനിലെത്തി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ വൈകാതെ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പൊലീസ് ചുരുളഴിക്കുകയായിരുന്നു. 

തന്റെ ഭാര്യ അര്‍ചനയ്ക്ക് അച്ഛന്റെ പേരിലുള്ള ഫ്‌ലാറ്റ് നല്‍കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മണികാന്ത പറഞ്ഞു. മണികാന്തിന്റെ രണ്ടാം ഭാര്യയാണ് അര്‍ചന. നേരത്തെ ആദ്യഭാര്യയെ കൊന്ന കേസില്‍ മണികാന്ത ജയിലിലായിരുന്നു. പിന്നീട് 2020ല്‍ പുറത്തിറങ്ങുകയും അര്‍ചനയെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അര്‍ചനയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തതിനാല്‍ മണികാന്ത വീണ്ടും ജയിലില്‍ പോവുകയായിരുന്നു. 

News,National,India,Bangalore,Crime,Killed,Police,Arrested,Accused,Murder case,Police, Quotation of 1 crore to kill man due to property dispute; Youth arrested


ജയിലില്‍ നിന്നിറങ്ങിയ മണികാന്ത അറിയുന്നത് അച്ഛന്റെ പേരിലുള്ള ഫ്‌ലാറ്റ് അര്‍ചനയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. സാമ്പത്തികമായി അര്‍ചന പ്രതിസന്ധിയിലായതാണ് ഇതിന് കാരണം. എന്നാല്‍ ഇതിനെ എതിര്‍ത്ത മണികാന്ത അച്ഛനെ കൊല്ലാന്‍ ക്വടേഷന്‍ കൊടുക്കുകയായിരുന്നു. ജയിലില്‍ നിന്ന് പരിചയപ്പെട്ട രണ്ടുപേര്‍ക്കാണ് പ്രതി ക്വടേഷന്‍ നല്‍കിയത്. 

കൊലപാതകം നടത്തിയാല്‍ ഒരുകോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്രൂരകൃത്യത്തിനായി ഒരു ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. സംഭവത്തില്‍ മണികാന്ത ഉള്‍പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. 

Keywords: News,National,India,Bangalore,Crime,Killed,Police,Arrested,Accused,Murder case,Police, Quotation of 1 crore to kill man due to property dispute; Youth arrested

إرسال تعليق