Follow KVARTHA on Google news Follow Us!
ad

Dead | സന്ദര്‍ശക വിസയില്‍ മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Doha,Qatar,Dead,Dead Body,Gulf,World,
ദോഹ: (www.kvartha.com) സന്ദര്‍ശക വിസയില്‍ മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്‍ മാളിയേക്കല്‍ ഉസ്മാന്‍ കോയ (63) ആണ് ദോഹയില്‍ തിങ്കളാഴ്ച മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം ഭാര്യയ്‌ക്കൊപ്പം മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയത്. ചെറിയ അറയ്ക്കല്‍ അബ്ദുല്ലക്കോയയുടെയും പലാക്കില്‍ മാളിയേക്കല്‍ മർയം ബീവിയുടെയും മകനാണ്. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ.

Malayali died in Qatar due to cardiac arrest, Doha, Qatar, Dead, Dead Body, Gulf, World.

മകള്‍: മറിയം. മരുമകന്‍: സിഷാന്‍ ഉസ്മാന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്വറില്‍ തന്നെ ഖബറടക്കി.

Keywords: Malayali died in Qatar due to cardiac arrest, Doha, Qatar, Dead, Dead Body, Gulf, World.

إرسال تعليق