Follow KVARTHA on Google news Follow Us!
ad

Protest | കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ നിയന്ത്രണത്തില്‍ കെ എസ് യു പ്രതിഷേധം; ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു

KSU protest in KSRTC student consession#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) കെ എസ് ആര്‍ ടി സി വിദ്യാര്‍ഥി കണ്‍സഷന്‍ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനലിലേക്ക് മാര്‍ച് നടത്തി. പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. 

കണ്‍സെഷനിലെ മാറ്റം വിദ്യാര്‍ഥികളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ശക്തമായ സമരമാര്‍ഗത്തിലേക്ക് നീങ്ങുമെന്നും കെ എസ് യു നേതൃത്വം വ്യക്തമാക്കി. 25 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കിയാണ് കെ എസ് ആര്‍ ടി സി മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. 

ഇതുപ്രകാരം സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം ആനുകൂല്യം നല്‍കുമെന്നും കെ എസ് ആര്‍ ടി സി മാര്‍ഗരേഖയില്‍ പറഞ്ഞു.

News,Kerala,State,Kozhikode,Minister,Protest,Protesters,KSU,Politics,bus,KSRTC,Students,Business,Finance,Top-Headlines,Latest-News,Trending, KSU protest in KSRTC student consession

എന്നാല്‍ വിദ്യാര്‍ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നത്. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നിലവില്‍ സര്‍കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ ബസുടമകള്‍  കലക്ടറേറ്റിലേക്ക് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍സ് ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപോര്‍ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ മാര്‍ചും ധര്‍ണയും നടത്തിയത്.

Keywords: News,Kerala,State,Kozhikode,Minister,Protest,Protesters,KSU,Politics,bus,KSRTC,Students,Business,Finance,Top-Headlines,Latest-News,Trending, KSU protest in KSRTC student concession

إرسال تعليق