Follow KVARTHA on Google news Follow Us!
ad

Fire | മാടായിപ്പാറ തവരത്തടത്തില്‍ വന്‍ തീപ്പിടുത്തം; 5 ഏകറോളം പുല്‍മേടുകളും കശുമാവിന്‍ തോട്ടങ്ങളും കത്തി നശിച്ചു, വിദ്യാര്‍ഥികളുടെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Fire,Students,Kerala,
കണ്ണൂര്‍: (www.kvartha.com) ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിലെ കൃഷിസ്ഥലമായ തവരത്തടത്തില്‍ വന്‍ തീപ്പിടുത്തം. അഞ്ച് ഏകറയോളം പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങളും കശുമാവിന്‍ തോട്ടവും സ്വകാര്യ വ്യക്തികളുടെ പച്ചക്കറി തോട്ടങ്ങളും കത്തിച്ചാമ്പലായി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് തീപ്പിടിച്ചത്.

Huge fire broke out in Madaipara Thavarathadam, Kannur, News, Fire, Students, Kerala.

മാടായിപാറയിലെ ഐടിഐ കോളജിന് മുന്‍വശത്തുള്ള തവരത്തടത്തില്‍ തുടങ്ങി കോപ്പാട്ട് മൊട്ടറോഡ്, കല്ലുവളപ്പ് റോഡ് തുടങ്ങി അഞ്ചു ഇടങ്ങളിലായിട്ടാണ് തീ പടര്‍ന്ന് പിടിച്ചത്. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും മിനിടുകള്‍ക്കകം അഞ്ചു ഏകറയോളം സ്ഥലങ്ങള്‍ അഗ്നിക്കിരയായി. ഒപ്പം അപൂര്‍വങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി.

കോളജിലെ വിദ്യാര്‍ഥികള്‍ പച്ചില കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും പല ഭാഗങ്ങളില്‍ നിന്നായി തീ ആളിപടര്‍ന്നു. വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടലുകളെ തുടര്‍ന്നാണ് സമീപമുള്ള വീടുകളിലേക്ക് തീ പടരാതിരുന്നത്. പല സ്ഥലങ്ങളിലായുള്ള തീപ്പിടുത്തം ഏറെ നേരം ആശങ്ക പരത്തി. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്ന് എത്തിയ അഗ്നിശമനസേന അംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒസി കേശവന്‍ നമ്പൂതിരി, ഫയര്‍ ആന്‍ഡ് റിസ്‌ക്യു ഓഫീസര്‍മാരായ എസ്.ഷിബിന്‍, സിഎം രാജിലേഷ്, എ സുദിന്‍, ഹോം ഗാര്‍ഡ്മാരായ കെസി ഗോപാലന്‍, ഗോവിന്ദന്‍ കാന എന്നിവര്‍ മണിക്കൂകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.

കഴിഞ്ഞ ദിവസം മാടായിപ്പാറയിലെ മറിയാ ഭവന്‍ കോണ്‍വെന്റിന് സമീപവും തീപ്പിടുത്തമുണ്ടായി. നാല് ഏകറിലധികം പുല്‍മേടുകള്‍ അഗ്നിക്കിരയായി മാടായിപ്പാറയില്‍ തീപ്പിടുത്തം പതിവായത് പ്രദേശവാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഉഷ്ണകാലത്ത് തീ ഇടുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് പ്രദേശവാസികള്‍ ആവിശ്യപെടുന്നത്. പതിവായി ഉണ്ടാകുന്ന തീപ്പിടുത്തം തടയണമെങ്കില്‍ മാടായിപ്പാറയുടെ സമീപത്ത് അഗ്നിശമനസേനയ്ക്ക് കേന്ദ്രം ഒരുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Keywords: Huge fire broke out in Madaipara Thavarathadam, Kannur, News, Fire, Students, Kerala.

إرسال تعليق