Follow KVARTHA on Google news Follow Us!
ad

Allegation | 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ കൈവശമുണ്ട്'; ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ച് ചിലിയന്‍ മോഡല്‍; പോര്‍ചുഗീസ് സൂപര്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ നീണ്ട കുറിപ്പും; മെസിയെക്കുറിച്ചും ഗുരുതര ആരോപണം



ലിസ്ബണ്‍: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെയും ലയണല്‍ മെസിയെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിലിയന്‍ മോഡല്‍ ഡാനിയേല ഷാവേസ്. പോര്‍ചുഗീസ് സൂപര്‍ താരത്തിനൊപ്പമുള്ള അശ്ലീല വീഡിയോ കൈവശമുണ്ടെന്നാണ് മോഡലിന്റെ അവകാശവാദം.

ഫുട്‌ബോള്‍ താരത്തിനൊപ്പമുള്ള ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണ് വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാനിച്ച് തന്റഎ പക്കലുള്ള വീഡിയോ ഒരിക്കലും പുറത്തുവിടില്ലെന്നും അവര്‍ പ്രതികരിച്ചു. വീഡിയോയില്‍ പൂര്‍ണ നഗ്‌നരായതുകൊണ്ട് പുറത്തിറക്കില്ലെന്നും ഡാനിയേല വാദിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടാഗ് ചെയ്താണ് ഡാനിയേല ട്വിറ്ററില്‍ നീണ്ട കുറിപ്പുകളിട്ടത്.

പിന്നാലെ അര്‍ജന്റീന താരം ലയണല്‍ മെസിയെക്കുറിച്ചും ഡാനിയേല ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ നമ്പര്‍ 10 താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിന് പോയ കാര്യം തനിക്കറിയാമെന്നാണ് ഡാനിയേല ഷാവേസ് ആരോപിച്ചത്.

News,World,international,Cristiano Ronaldo,Lionel Messi,Football,Football Player,Top-Headlines,Latest-News,Trending,Sports,Allegation,models,Social-Media,Twitter, Chilean Model Makes Huge Claim, Says She Has Video With Cristiano Ronaldo


ഇന്‍ഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാന്‍ജസ്റ്റര്‍ യുനൈറ്റഡ് വിട്ടതിന് ശേഷം റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയിലാണ് സഊദി അറേബ്യയിലെ അല്‍ നസറിനൊപ്പം ചേര്‍ന്നത്. അതേസമയം വിഷയത്തില്‍ പോര്‍ചുഗീസ് സൂപര്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

Keywords: News,World,international,Cristiano Ronaldo,Lionel Messi,Football,Football Player,Top-Headlines,Latest-News,Trending,Sports,Allegation,models,Social-Media,Twitter, Chilean Model Makes Huge Claim, Says She Has Video With Cristiano Ronaldo

إرسال تعليق