Follow KVARTHA on Google news Follow Us!
ad

KIFB | സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,hospital,Health,Health and Fitness,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ എട്ട് ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കോഴിക്കോട് പേരാമ്പ്ര താലൂക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക് ആശുപത്രി 91.88 കോടി, തൃശൂര്‍ കുന്നംകുളം താലൂക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക് ആശുപത്രി 36.19 കോടി, കണ്ണൂര്‍ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക് ആശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡികല്‍ കോളജ് 43.75 കോടി, തൃശൂര്‍ മെഡികല്‍ കോളജ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ബ്ലോക് 279.19 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

605 crore KIFB approved for the development of 8 hospitals in the state, Thiruvananthapuram, News, Hospital, Health, Health and Fitness, Health Minister, Kerala

കോഴിക്കോട് പേരാമ്പ്ര താലൂക് ആശുപത്രിയില്‍ 90,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ ഏഴു നില കെട്ടിടമാണ് നിര്‍മിക്കുന്നത്. റിസപ്ഷന്‍, വാര്‍ഡുകള്‍, ഓപറേഷന്‍ തിയറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ടാകും. കൊല്ലം പത്തനാപുരം താലൂക് ആശുപത്രിയില്‍ 1.80 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള ആറുനില കെട്ടിടമാണ് നിര്‍മിക്കുന്നത്.

അത്യാഹിത വിഭാഗം, രെജിസ്ട്രേഷന്‍, ഒപി വിഭാഗം, ഓപറേഷന്‍ തിയറ്റര്‍, ഐസിയു, മോര്‍ചറി എന്നിവയുണ്ടാകും. തൃശൂര്‍ കുന്നംകുളം താലൂക് ആശുപത്രി 1.55 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ ഏഴു നില കെട്ടിടമാണ് നിര്‍മിക്കുന്നത്. അത്യാഹിത വിഭാഗം, ട്രയാജ്, ഒപി വിഭാഗം, വാര്‍ഡുകള്‍, മോര്‍ചറി എന്നിവയുണ്ടാകും.

മലപ്പുറം കൊണ്ടോട്ടി താലൂക് ആശുപത്രി 50,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ എട്ട് നിലകളുള്ള ആശുപത്രി ബ്ലോകും 3,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള സര്‍വീസ് ബ്ലോകുമാണ് നിര്‍മിക്കുന്നത്. ഒപി വിഭാഗം, അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ട്രയാജ്, ഓപറേഷന്‍ തിയറ്റര്‍, വാര്‍ഡുകള്‍, ഐസിയു, ട്രെയിനിംഗ് ഹാള്‍ എന്നിവയുണ്ടാകും.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ബയോമെഡികല്‍ ഉപകരണങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കുമായാണ് തുക അനുവദിച്ചിരിക്കുന്നത്. എറണാകുളം കോതമംഗലം താലൂക് ആശുപത്രിയില്‍ നിലവിലുള്ള രണ്ടു കെട്ടിടങ്ങളുടെ മുകള്‍ഭാഗത്തായി ഓരോ നിലകളാണ് നിര്‍മിക്കുന്നത്. ലേബര്‍ വാര്‍ഡ്, ഒഫ്താല്‍ മോളജി വാര്‍ഡ്, ഒഫ്താല്‍ മോളജി ഓപറേഷന്‍ തിയറ്റര്‍, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ഇമേജോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്. സിടി, എംആര്‍ഐ തുടങ്ങിയ ഉപകരണങ്ങള്‍, മെഡികല്‍ ഉപകരണങ്ങള്‍, സിവില്‍ ജോലികള്‍, സി എസ് എസ് ഡി നിര്‍മാണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

തൃശൂര്‍ മെഡികല്‍ കോളജ് അത്യാധുനിക മദര്‍ ആന്‍ഡ് ചൈല്‍ഡ് ബ്ലോക് നിര്‍മിക്കുന്നു. 5.5 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ ഒമ്പത് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. അത്യാഹിത വിഭാഗം, റേഡിയോ ഡയഗ് നോസ്റ്റിക് വിഭാഗം, 488 കിടക്കകളുള്ള വാര്‍ഡ്, 44 ഐസൊലേഷന്‍ വാര്‍ഡ്, ഒമ്പത് സര്‍ജികല്‍ സൂട്, രണ്ട് ഗൈനക് ഓപറേഷന്‍ തിയറ്റര്‍ തുടങ്ങിയവയാണ് സജ്ജമാക്കുന്നത്.

Keywords: 605 crore KIFB approved for the development of 8 hospitals in the state, Thiruvananthapuram, News, Hospital, Health, Health and Fitness, Health Minister, Kerala.

إرسال تعليق