Follow KVARTHA on Google news Follow Us!
ad

Complaint | ഉപഭോക്താവിനെ കബളിപ്പിച്ചു; റിപയറിംഗിനായി സര്‍വീസ് സെന്ററില്‍ നല്‍കിയ ഐഫോണില്‍ കൃത്രിമം വരുത്തിയതായി പരാതി

Thrissur: Complaint against apple iPhone service center#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) നന്നാക്കാന്‍ കൊടുത്ത ഐഫോണില്‍ കൃത്രിമം വരുത്തിയതായി പരാതി. സര്‍വീസ് സെന്ററില്‍ നല്‍കിയ ഐഫോണ്‍ 13 പ്രോ മാക്സില്‍ കൃത്രിമം നടത്തി ഉപഭോക്താവിനെ കബളിപ്പിച്ചെന്നാണ് പരാതി. വലിയ തുക മുടക്കി വാങ്ങിയ ഏറ്റവും മുതിയ മോഡലായ ഐഫോണ്‍ 13 പ്രോ മാക്സിന്റെ വാറണ്ടിയടക്കം നഷ്ടമായെന്നാണ് ആരോപണം. 

നാല് മാസം മുന്‍പ് ഒന്നരലക്ഷത്തിലധികം രൂപ മുടക്കിയാണ് മണ്ണുത്തി സ്വദേശി മുഹമ്മദ് ഹാശിക്ക് ഐ ഫോണ്‍ വാങ്ങിയത്. ഡിസ്പ്ലേയില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് സര്‍വീസ് സെന്ററിലെത്തി ഫോണ്‍ നല്‍കി. ഐ ഫോണ്‍ അംഗീകൃത വാറണ്ടിയില്‍ സര്‍വീസ് ലഭിക്കുമെന്ന ഉറപ്പും നല്‍കി. റിപയറിംഗിനായി നല്‍കിയ ഫോണില്‍ പിന്നീട് കൃത്രിമത്വം വരുത്തിയെന്നാണ് പരാതി.

ആപിള്‍ കംപനിയില്‍ നിരവധി തവണ ബന്ധപെട്ടിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സര്‍വീസ് സെന്ററിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കംപനി പറയുമ്പോഴും ഫോണ്‍ മാറ്റിനല്‍കാനോ മറ്റ് നടപടികള്‍ക്കോ ആപിള്‍ തയ്യാറാവുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് നിയമപോരാട്ടത്തിലേക്ക് കടന്നതെന്ന് ഹാശിക്ക് പറയുന്നു. 

News,Kerala,State,Thrissur,Mobile Phone,Fraud,Complaint, Apple,Technology,Gadgets, Thrissur: Complaint against apple iPhone service center


നിരവധി തവണ തൃശൂരിലെ ആപിളിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ കയറിയിറങ്ങിയിട്ടും നടപടിയില്ലാത്തതിനാലാണ് ഈ യുവാവ് നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹാശിക്ക്. അതേസമയം, നേരത്തെയും തൃശൂരിലെ സര്‍വീസ് സെന്ററിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നതായും ആരോപണമുണ്ട്.

Keywords: News,Kerala,State,Thrissur,Mobile Phone,Fraud,Complaint, Apple,Technology,Gadgets, Thrissur: Complaint against apple iPhone service center

Post a Comment