Follow KVARTHA on Google news Follow Us!
ad

Robbery | പാലക്കാട് വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് 31 പവന്‍ മോഷ്ടിച്ചതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Palakkad: Theft while house owner out for morning walk#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) ചിറ്റൂരില്‍ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. 31 പവന്‍ സ്വര്‍ണം നഷ്ടമായതായി പരാതിയില്‍ പറയുന്നു. ചിറ്റൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച പുലര്‍ചെ അമ്പാട്ടുപാളയം കോലാക്കളത്തില്‍ സുന്ദരേശനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. പ്രാര്‍ഥന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 31.5 പവന്‍ സ്വര്‍ണമാണ് കവര്‍ന്നതെന്നും അലമാരിക്ക് പുറത്തുവച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പൂജയ്ക്കായി ഉപയോഗിക്കുന്ന മോതിരം എടുക്കാനായി അലമാര തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. ചിറ്റൂര്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. 

News,Kerala,State,Local-News,palakkad,theft,Gold,Accused,Police, Complaint, Palakkad: Theft while house owner out for morning walk


സുന്ദരേശനും ഭാര്യയും പുലര്‍ചെ പ്രഭാത സവാരിക്ക് പോകാറുണ്ടെന്ന് അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ചിറ്റൂര്‍ ഡിവൈഎസ്പി പറഞ്ഞു.

Keywords: News,Kerala,State,Local-News,palakkad,theft,Gold,Accused,Police, Complaint, Palakkad: Theft while house owner out for morning walk

Post a Comment