Follow KVARTHA on Google news Follow Us!
ad

World Cup | ഭൂലോകം മുഴുവൻ കാൽപന്ത് സുനാമിയിൽ; മാന്ത്രിക ദിനങ്ങൾ വിടപറയാറായി

FIFA World Cup Qatar 2022, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
-അബു കാസര്‍കോട്

(www.kvartha.com) ഹൃദയത്തിന്റെ പെരുമ്പറ മുഴക്കം, ചെവിയില്‍ സംഗീതം തീര്‍ക്കുന്ന ദിനങ്ങള്‍, ഖത്തറില്‍ കഴിയാറായി. കാറ്റുനിറച്ച തുകല്‍പ്പന്തിലേക്ക് ഹൃദയങ്ങളെ വലിച്ചടിപ്പിച്ച ഇതിഹാസങ്ങള്‍, മുന്‍ഗാമികള്‍ക്ക് നല്‍കിയ ശേഷം മധുചഷകം മോന്തുന്ന പിന്‍ഗാമികളുടെ സിരകളില്‍ ഇപ്പോള്‍ നുരഞ്ഞുപതയുന്നത് കാല്‍പന്താവേശം. കാലില്‍ കോര്‍ത്തെടുത്ത പന്തുമായി മന്ദഭൂമിയിലെ മരുപ്പച്ചയില്‍ താളം നിറയുന്നു. അത്തറിന്റെ മണമുള്ള അറേബ്യന്‍ ദിനങ്ങളില്‍ അലാവുദ്ദീന്റെ അത്ഭുതം തീര്‍ക്കുന്ന രാവുകള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു. കാല്‍പന്തോളം ചുരുങ്ങിയ അറേബ്യന്‍ മാന്ത്രിക ദിനങ്ങളാണ് വിടപറയാന്‍ ഒരുങ്ങുന്നത്.
           
Article, Top-Headlines, Sports, FIFA-World-Cup-2022, World Cup, World, Football, Qatar, Gulf, Entertainment, FIFA World Cup Qatar 2022.

നാല് വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ലോകകപ്പ് ആവേശത്തിലേക്ക് ജീവന്‍ സമര്‍പ്പിക്കുമ്പോള്‍ കഴിഞ്ഞു പോയ കാലത്തേക്ക് ഒരു തിര നോട്ടം. ഒരായുസില്‍ മനുഷ്യന്‍ എത്ര ലോകകപ്പ് ഫുട്‌ബോള്‍ കണ്ടിരിക്കും. ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ പോരാട്ട ദിനങ്ങള്‍ക്ക് ഏഴാം കടലിനക്കരെ ഇരുന്ന് വിസിലൂതിയവര്‍ ചാരത്തു തന്നെ ഉണ്ടാകാം. ഒരുപക്ഷെ മാനത്തുദിച്ചവരില്‍ ആരെങ്കിലും ആകാം കാറ്റുനിറച്ച തുകല്‍ പന്ത് ഒരു കുഞ്ഞുകൈകളിലേക്ക് വച്ചുനീട്ടിയത്.

ആ പന്തില്‍ ഭൂഗോളത്തെ കണ്ട കൗതുക കണ്ണുകളില്‍ അടങ്ങാത്ത ആവേശം വാനോളം. മറ്റൊരു ലോകകപ്പ് അടുത്തപ്പോള്‍ മറ്റൊരു പന്ത് മറ്റൊരു കുഞ്ഞുകൈകളിലേക്ക്. കാല്‍പന്ത് കളിയുടെ മുറിയാച്ചങ്ങല. അതേ ഇതിഹാസങ്ങള്‍, മാനത്തുദിച്ചവരും ചാരത്തുള്ളവരുമായ നിങ്ങളാണ് ഞങ്ങളെയും കാല്‍പന്ത് ആവേശച്ചരടില്‍ കോര്‍ത്തത്. ഹൃദയത്തിലേക്ക് ജീവശ്വാസം പോലെ കാല്‍പന്താവേശം ഊതി നിറച്ചത്. നിങ്ങളെ സ്മരിക്കാതെ അറേബ്യന്‍ രാത്രികളിലെ വിരുന്നുണ്ണാന്‍ എങ്ങനെ സാധിക്കും.
             
Article, Top-Headlines, Sports, FIFA-World-Cup-2022, World Cup, World, Football, Qatar, Gulf, Entertainment, FIFA World Cup Qatar 2022.

നിങ്ങളുടെ നീക്കങ്ങളാണ് ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് തുടക്കം മുതല്‍ താളം നിശ്ചയിച്ച് കൊണ്ടിരിക്കുന്നത്. പെലെയും യോഹാന്‍ ക്രൈഫും മറഡോണയും മുതല്‍ മെസിയിലും റൊണാള്‍ഡോയിലും നെയ്മറിലും എംബാപ്പയിലും വരെ എത്തിനില്‍ക്കുന്ന കാല്‍പന്ത് ചങ്ങല. അറബ്യന്‍ സിംഹാസനത്തില്‍ ആര് കിരീടം ഉയര്‍ത്തും. ആവേശത്തിരമാല ഫൈനലിലും നിറയട്ടെ. ഇനി നാല് വര്‍ഷത്തിന് ശേഷം, 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലും കാണാം ഈ ആവേശപ്പോരാട്ടം.

Keywords: Article, Top-Headlines, Sports, FIFA-World-Cup-2022, World Cup, World, Football, Qatar, Gulf, Entertainment, FIFA World Cup Qatar 2022.
< !- START disable copy paste -->

Post a Comment