കോഴിക്കോട്: (www.kvartha.com) അസുഖ ബാധിതനായി അവശനിലയില്‍ കണ്ടെത്തിയയാള്‍ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാര്‍ത്തി (38) ആണ് മരിച്ചത്. താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെയാണ് ഇയാളെ അസുഖ ബാധിതനായി അവശനിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവര്‍ സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. വിളിക്കാനുള്ള ഫോണ്‍: 0495 2222240. മൃതദേഹം കോഴിക്കോട് ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Keywords: News,Kerala,State,Kozhikode,hospital,Death,Treatment,Dead Body,Local-News, Kozhikode: Man who was found in a state of ill health died