Follow KVARTHA on Google news Follow Us!
ad

Super Gonorrhea Detected | ലോകത്തെ ആശങ്കയിലാഴ്ത്തി മറ്റൊരുരോഗം; 'വിദേശ സഞ്ചാരത്തിനിടെ ലൈംഗികത്തൊഴിലാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ട 50 കാരനിൽ ഗൊണോറിയയുടെ പുതിയ വകഭേദം കണ്ടെത്തി'; മാരകമായ ഈ രോഗത്തെ കുറിച്ച് കൂടുതലറിയാം

New Super Gonorrhea Strain Detected #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
സിഡ്‌നി: (www.kvartha.com) ഓസ്‌ട്രേലിയയിൽ ഒരാളിൽ മാരകമായ ഗൊണോറിയയുടെ പുതിയ വകഭേദം കണ്ടെത്തിയതായി റിപോർട്. 50 കാരനായ ഇയാൾക്ക് സൂപർ-ഗൊണോറിയ (Super Gonorrhea) പിടിപെട്ടതായി ശാസ്ത്രജ്ഞർ യൂറോ സർവൈലൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സുരക്ഷാമാര്‍ഗം (Condom) ഉപയോഗിക്കാതെ കംബോഡിയയിലെ ലൈംഗികത്തൊഴിലാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടതിനെ തുടർന്നാണ് ഇയാൾക്ക് രോഗം പിടിപെട്ടതെന്നാണ് പറയുന്നത്.
                     
Latest-News, World, Australia, Virus, Health, Travel, Doctor, Treatment, Tablet, Hospital, Super Gonorrhea Detected, Neisseria Gonorrhoeae, New Super Gonorrhea Strain Detected.

ഇയാൾ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മൂത്രമൊഴിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗൊണോറിയ കണ്ടെത്തിയത്. ഗൊണോറിയയുടെ ചികിത്സയ്ക്കായി സാധാരണ നൽകുന്ന അസിത്രോമൈസിൻ ഈ വ്യക്തിയിൽ ഫലം കണ്ടില്ല. ഇതിനുശേഷം നിരവധി ആന്റിബയോടികുകൾ നൽകിയെങ്കിലും അതും ഫലം ചെയ്തില്ല. ഇയാൾ ചികിത്സയിലാണെന്നാണ് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്.

2018-ൽ പല രാജ്യങ്ങളിലും സൂപർ ഗൊണോറിയ വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ഭേദമാക്കാൻ നൽകുന്ന ആന്റിബയോടികുകൾ പോലും ഇവരിൽ പ്രവർത്തിക്കുന്നില്ലെന്നാണ് പറയുന്നത്.

എന്താണ് ഗൊണോറിയ

ലൈംഗികമായി പകരുന്ന അണുബാധയാണ് ഗൊണോറിയ. നെയ്‌സേറിയ ഗൊണോറിയേ (Neisseria gonorrhoeae) അല്ലെങ്കിൽ ഗൊണോകോകസ് എന്ന ബാക്ടീരിയയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് 'ദി ക്ലാപ് എന്നും അറിയപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണിത്. ലിംഗത്തിൽ നിന്നുള്ള സ്രവങ്ങളിലും യോനിയിലെ ദ്രാവകത്തിലുമാണ് ഈ ബാക്ടീരിയ പ്രധാനമായും കാണപ്പെടുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ രോഗം ബാധിക്കാം. ഈ രോഗം മൂത്രനാളി, മലാശയം, തൊണ്ട എന്നിവയെ ബാധിക്കുന്നു. സ്ത്രീകളിൽ, പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്നു. രോഗബാധിതയായ സ്ത്രീയുടെ ഗർഭപാത്രത്തിൽ ജനിക്കുന്ന കുട്ടിയും ഇതിന് ഇരയാകാം. ഗൊണോറിയ കുഞ്ഞിന്റെ കണ്ണുകളെ ബാധിക്കും.

ക്ലമീഡിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലൈംഗികമായി പകരുന്ന രണ്ടാമത്തെ അണുബാധയാണിത്, 677,769 കേസുകൾ 2020-ൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ റിപോർട് ചെയ്യപ്പെട്ടിട്ടുണ്ട്

ലക്ഷണങ്ങൾ

രോഗബാധയുണ്ടായി സാധാരണ 14 ദിസവത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. എന്നാൽ ചിലരിൽ പ്രത്യേക ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. യോനിയിൽ നിന്നും ലിംഗത്തിൽ നിന്നും പച്ചയോ മഞ്ഞയോ നിറത്തിലുള്ള സ്രവം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകളിൽ യോനി സ്രവം വളരെ കൂടുതലായിരിക്കും. അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, ആർത്തവസയത്ത് കൂടുതൽ രക്തസ്രാവം. ഉണ്ടാവുക, തൊണ്ട ചൊറിച്ചിൽ, ലൈംഗിക ബന്ധത്തിലേർപെപ്പെടുമ്പോൾ വേദന, പനി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.

ചികിത്സ

ഗൊണോറിയയെ സാധാരണയായി ആൻറിബയോടിക് കുത്തിവയ്പ്പും ആൻറിബയോടിക് ഗുളികയും ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ചികിത്സ ഒന്നോ രണ്ടോ ആഴ്ച എടുക്കും. രോഗി പൂർണമായി സുഖം പ്രാപിക്കുന്നതുവരെ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉചിതം.

Keywords: Latest-News, World, Australia, Virus, Health, Travel, Doctor, Treatment, Tablet, Hospital, Super Gonorrhea Detected, Neisseria Gonorrhoeae, New Super Gonorrhea Strain Detected.
< !- START disable copy paste -->

Post a Comment