Follow KVARTHA on Google news Follow Us!
ad

Paragliding | ഇന്‍ഡ്യയുടെ പാരാഗ്ലൈഡിംഗ് തലസ്ഥാനമായ ഹിമാചല്‍ പ്രദേശിലേക്ക് വരൂ; പറക്കുന്നതിനൊപ്പം അതിശയകരമായ ആകാശ കാഴ്ചകളും കാണാം

Paragliding in Himachal #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) വിനോദവും സാഹസികതയും നിറഞ്ഞതാണ് ഹിമാചല്‍ പ്രദേശിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഇന്‍ഡ്യയുടെ പാരാഗ്ലൈഡിംഗ് തലസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അനുകൂലമായ കാലാവസ്ഥയുള്ള ഉയര്‍ന്ന മലനിരകള്‍ പാരാഗ്ലൈഡിംഗ് ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ധാരാളം സഞ്ചാരികള്‍ എത്തുന്നു. തുടക്കക്കാര്‍ക്കും വിദഗ്ധര്‍ക്കും ഇവിടെ പാരാഗ്ലൈഡിംഗ് നടത്താം.

തറനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുകയും പിന്നീട് ബംഗി ചരടുകളുടെ ഒറ്റ പിന്തുണയോടെ പെട്ടെന്ന് ഒരു ചാട്ടം നടത്തുകയും ചെയ്യുന്നത് എങ്ങനെ? നിങ്ങള്‍ക്ക് അത്തരമൊരു അനുഭവത്തെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍, പാരാഗ്ലൈഡിംഗ് നിങ്ങളോ പോലയുള്ളവര്‍ക്ക് മാത്രമുള്ളതാണ്. പാരാഗ്ലൈഡിംഗ് സാഹസികരെ പറക്കുന്നതിന്റെ ആവേശം ആസ്വദിക്കാന്‍ മാത്രമല്ല, അതിശയകരമായ കാഴ്ചകള്‍ ആസ്വദിക്കാനും സഹായിക്കുന്നു. ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഭൂപ്രകൃതിയില്‍ പാരാഗ്ലൈഡിംഗ് ചെയ്യുന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.

New Delhi, News, National, West-India-Travel-Zone, Travel, Travel & Tourism, Tourism, Paragliding in Himachal.

2015 ലെ പാരാഗ്ലൈഡിംഗ് ലോകകപ്പ് ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ചു. 500 ഫ്ലൈയിംഗ് പൈലറ്റുമാരെ കൂടാതെ ലോകത്തെ ഏറ്റവും മികച്ച 150 പൈലറ്റുമാരും പങ്കെടുത്തു. കുളു വാലി, ബിര്‍ ബില്ലിംഗ് (പാലംപൂര്‍), സോളാങ് വാലി എന്നിവയാണ് പാരാഗ്ലൈഡിംഗില്‍ ഏര്‍പ്പെടാനുള്ള പ്രധാന സ്ഥലങ്ങള്‍. പച്ച തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ബിര്‍ ബില്ലിംഗിലെ പാരാഗ്ലൈഡിംഗ് മറക്കാനാകാത്ത ഒരു അനുഭവമാണ്. മഞ്ഞുമൂടിയ മലനിരകളുടെ ദൃശ്യം ആരേയും ഉല്ലാസഭരിതരാക്കും. സാഹസിക പ്രേമികളെ സംബന്ധിച്ചിടത്തോളം, അത്തരമൊരു അനുഭവം പരിധിയില്ലാത്ത ആനന്ദത്തിന്റെയും ആവേശത്തിന്റെയും കവാടമാണ്.

പാരാഗ്ലൈഡര്‍മാര്‍ക് എയ്‌റോ സ്‌പോര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന കോഴ്‌സിന് ചേരാം. തുടക്കക്കാര്‍ക്കും പ്രൊഫഷണല്‍ പാര്‍ ഗ്ലൈഡര്‍മാര്‍ക്കും വേണ്ടി തുറന്നിരിക്കുന്ന നിരവധി എയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഇന്‍സ്റ്റിറ്റിയൂട് നടത്തുന്നു. പാരാഗ്ലൈഡിംഗിലൂടെ ഹിമാചല്‍ പ്രദേശിന്റെ സൗന്ദര്യം സൗന്ദര്യം ആസ്വദിക്കൂ. പറക്കാനുള്ള നിങ്ങളുടെ സ്വപ്നത്തിന് ചിറകുകള്‍ നല്‍കൂ, ഒരു പക്ഷിയെപ്പോലെ മനോഹരമായ കുന്നുകളും ആകാശനീലമയും കണ്‍കുളിര്‍ക്കെ കാണാം.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മാര്‍ച് മുതല്‍ ജൂണ്‍ ആദ്യം വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും. ബിറിലും ബില്ലിംഗിലും നടന്ന ഹിമാലയന്‍ പാരാ ഗ്ലൈഡിംഗ് പ്രീ വേള്‍ഡ് ഇവന്റ് ലോകമെമ്പാടുമുള്ള ധാരാളം സാഹസികരെ ആകര്‍ഷിച്ചു.

ഗ്ലൈഡിംഗ് സമയം: 10-40 മിനിറ്റ്

സ്ഥലങ്ങള്‍: കാന്‍ഗ്ര താഴ്വരയിലെ ബിര്‍ ബില്ലിംഗും മണാലിയിലെ സോളാങ് നലയുമാണ് പാരാഗ്ലൈഡിംഗ് ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍. സഞ്ചാരികള്‍ക്ക് പാരാഗ്ലൈഡിംഗ് ആസ്വദിക്കാന്‍ കഴിയുന്ന മറ്റ് സ്ഥലങ്ങള്‍

മണാലിക്ക് സമീപമുള്ള റോഹ്താങ് ചുരം (സമുദ്രനിരപ്പില്‍ നിന്ന് 3978 മീറ്റര്‍)
റോഹ്താങ് ചുരത്തിന് താഴെയുള്ള കോത്തി (സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍)
കുളുവിനടുത്തുള്ള ബിജിലി മഹാദേവ് (സമുദ്രനിരപ്പില്‍ നിന്ന് 2460 മീറ്റര്‍)
ബിലാസ്പൂരിലെ ബന്ദ്ല പര്‍വതം (സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്റര്‍)

Keywords: New Delhi, News, National, West-India-Travel-Zone, Travel, Travel & Tourism, Tourism, Paragliding in Himachal.

Post a Comment