Follow KVARTHA on Google news Follow Us!
ad

Gulmarg | പൂക്കളും പച്ചപ്പും സാഹസികതയും നിറഞ്ഞു നില്‍ക്കുന്ന ജമ്മുകാശ്മീരിലെ ഗുല്‍മാര്‍ഗിലെ വിശേഷങ്ങളിയാം

Gulmarg, also known as the 'meadow of flowers' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) 'പൂക്കളുടെ പുല്‍മേട്' എന്ന് അറിയപ്പെടുന്ന ഗുല്‍മാര്‍ഗ് ലോകത്തെ തന്നെ പ്രശസ്തമായ മലനിരകളില്‍ ഒന്നാണ്. സമുദ്ര നിരപ്പില്‍ നിന്നും 2,690 മീ (8,825 അടി) ഉയരത്തിലാണ് ഈ വസന്ത ഭൂമിക. മഹാശിവന്റെ പത്നിയായ ഗൗരിയുടെ പേരില്‍ 'ഗൌരിമാര്‍ഗ്' എന്നാണ് ഗുല്‍മര്‍ഗ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന യൂസുഫ് ഷാ ചക് റോസാപ്പൂക്കളുടെ സ്ഥലം എന്ന് അര്‍ഥമുള ഗുല്‍മര്‍ഗ് എന്നാക്കുകയായിരുന്നു.

പൂക്കളും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളും നിറഞ്ഞ ഈ വടക്ക് കിഴക്കന്‍ മേഖല മനോഹരമായ ഒരു യക്ഷിക്കഥയിലെ ഭൂമികയെ അനുസ്മരിപ്പിക്കുമെന്ന് പല സഞ്ചാരികളും എഴുതിയിട്ടുണ്ട്. അതേസമയം പൃതിയുടെ പച്ചപ്പ് നിങ്ങളുടെ മനസിനെ ശാന്തമാക്കും. സാഹസികത കൂടപ്പിറപ്പാക്കിയവര്‍ക്കും ഇവിടേക്ക് വരാം. ഗുല്‍മാര്‍ഗ് ഗൊണ്ടോള സന്ദര്‍ശിക്കുന്നത് മുതല്‍ സ്‌കീയിംഗ് ആസ്വദിക്കുന്നത് വരെയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കേബിള്‍ കാറിലൂടെ സഞ്ചരിക്കുമ്പോഴും അതിന്റെ ത്രില്ല് അവസാനിക്കില്ല. അത്മീയ വഴി തേടുന്നവര്‍ക്ക് മഹാറാണി ക്ഷേത്രമുണ്ട്.

New Delhi, News, National, Travel & Tourism, West-India-Travel-Zone, Travel, Tourism, Gulmarg, also known as the 'meadow of flowers'.

ഗോള്‍ഫ് കോഴ്സ്, സെവന്‍ സ്പ്രിംഗ്സ്, പ്രശസ്തമായ ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ് എന്നിവയാണ് ഗുല്‍മാര്‍ഗിലെ മറ്റ് ആകര്‍ഷണങ്ങള്‍. കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും ബസിലോ കാറിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. ഒരു മണിക്കൂറെടുക്കും. ഇവിടുത്തെ സുരക്ഷാപരിശോധനകള്‍ കാരണം യാത്ര മൂന്നു മണിക്കൂര്‍ വരെ കൂടാനും സാധ്യത ഉണ്ട്. ഏകദേശം 40 ഓളം ഹോടലുകള്‍ ഈ മലനിരകളിലുണ്ട്. ഡിസംബറില്‍ മഞ്ഞുവീഴുന്നതോടെ സീസണ്‍ ആരംഭിക്കും. ഇത് ഏപ്രില്‍ വരെ നിണ്ടു നില്‍ക്കുന്നു. സാധാരണ് സഞ്ചാരികള്‍ക്ക് കഴിയാനുള്ള നിരവധി സൗകര്യങ്ങളുമുണ്ട്.

Keywords: New Delhi, News, National, Travel & Tourism, West-India-Travel-Zone, Travel, Tourism, West-India-Travel-Zone, Gulmarg, also known as the 'meadow of flowers'.

Post a Comment