Follow KVARTHA on Google news Follow Us!
ad

Gorichen Peak | കൊടുമുടിയുടെ സൗന്ദര്യവും ഭീതിയും ഓരേസമയം ആസ്വദിക്കണമെങ്കില്‍ അരുണാചല്‍ പ്രദേശിലെ ഗോറിചെന്‍ കയറണം

Gorichen Peak, Arunachal Pradesh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കൊടുമുടിയുടെ സൗന്ദര്യവും ഭീതിയും ഓരേസമയം ആസ്വദിക്കണമെങ്കില്‍ അരുണാചല്‍ പ്രദേശിലെ ഗോറിചെന്‍ സന്ദര്‍ശിക്കണം. ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഏറ്റവും കഠിനമായ ട്രെകിംഗുകളില്‍ ഒന്നാണിത്.

ബോംഡിലയില്‍ നിന്ന് തവാങിലേക്കുള്ള യാത്രയില്‍, ഗോറിചെന്‍ കൊടുമുടിയുടെ മനോഹരമായ കാഴ്ചകള്‍ നിങ്ങളെ ആനന്ദിപ്പിക്കും. തവാങ്ങിനും വെസ്റ്റ് കമെങ് ജില്ലകള്‍ക്കും ഇടയില്‍ 22,500 അടി ഉയരത്തിലാണ് ഈ കൊടുമുടി. അംബരചിംബിയായി അവനിങ്ങനെ നില്‍ക്കുന്നത് കാണുമ്പോള്‍ അത്ഭുതവും ഭയവും തോന്നും.

New Delhi, News, National, East-India-Travel-Zone, Travel & Tourism, Travel, Gorichen Peak, Arunachal Pradesh.

തവാങ് ടൗണില്‍ നിന്ന് ഏകദേശം 164 കിലോമീറ്റര്‍ അകലെയാണ് ഗോറിചെന്‍ കൊടുമുടി. വടക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്നു. ഈ കൊടുമുടിയുടെ മറ്റൊരു പേര് സാ-ംഗ ഫു എന്നാണ്. പ്രാദേശിക ഗോത്രമായ മോണ്‍പ പ്രകാരം എല്ലാ തിന്മകളില്‍ നിന്നും അവരെ സംരക്ഷിക്കുന്ന ഒരു വിശുദ്ധ കൊടുമുടിയാണിത്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏത് സമയത്തും.

ദൈര്‍ഘ്യം: ഏകദേശം 20 മുതല്‍ 22 ദിവസം വരെ മലകയറുകയും കൊടുമുടിയുടെ മുകളിലേക്ക് ട്രെക് ചെയ്യുകയും ചെയ്യുക.

യാത്ര നിരക്ക്: പല ഓപറേറ്റര്‍മാരും പല നിരക്കാണ് ഈടാക്കുന്നത്.

സ്ഥാനം: തവാങിനും വെസ്റ്റ് കാമെങ്ങിനും ഇടയില്‍. തവാങ് ടൗണ്‍ഷിപുകളില്‍ നിന്ന് 164 കിലോമീറ്റര്‍.

Keywords: New Delhi, News, National, East-India-Travel-Zone, Travel & Tourism, Travel, Gorichen Peak, Arunachal Pradesh. 

Post a Comment