Follow KVARTHA on Google news Follow Us!
ad

Bharatpur | രാജസ്ഥാന്റെ കിഴക്കന്‍ കവാടം; 370-ലധികം മൃഗങ്ങളും പക്ഷികളും വസിക്കുന്ന ഭരത്പൂരിലെ കേവല്‍ദേവ് ദേശീയ ഉദ്യാനം ഒരു മഹാത്ഭുതം

Eastern Gateway to Rajasthan #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഭരത്പൂര്‍ പക്ഷി സങ്കേത കേന്ദ്രമാണെങ്കിലും ചരിത്രാതീത കാലം മുതല്‍ സംസ്‌കാര സമ്പന്നമാണ്. ധാരാളം നാടോടിക്കഥകള്‍ പിറന്ന മണ്ണാണ്. ജാട്ടുകള്‍ മുതല്‍ നിസാംമാര്‍ വരെയും ബ്രിടീഷ് സാമ്രാജ്യത്വവാദികള്‍ അടക്കമുള്ള എണ്ണമറ്റ ഭരണാധികാരികള്‍ ഭരിച്ചിരുന്ന പ്രദേശമാണ് ഭരത്പൂര്‍. ലോഹഗഡ് കോട്ട പോലുള്ള സ്ഥലങ്ങളില്‍ അതിന്റേതായ രാജകീയ ചരിത്രവും പ്രൗഢിയുമുണ്ട്.

മഥുരയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ബ്രജ് മേഖലയിലാണ് ഭരത്പൂര്‍ സ്ഥിതി ചെയ്യുന്നത്. 370-ലധികം ഇനം മൃഗങ്ങളും പക്ഷികളും വസിക്കുന്ന കേവല്‍ദേവ് ദേശീയ ഉദ്യാനം കൊണ്ട് ഭരത്പൂര്‍ ഇന്ന് പ്രശസ്തമാണ്. പക്ഷികളുടെ ഭക്ഷണത്തിനും പ്രജനനത്തിനും ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നായി ഇത് ലോകം അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1982-ല്‍ പാര്‍ക് ഒരു ദേശീയ ഉദ്യാനമായി അടയാളപ്പെടുത്തി. 1985-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തി. പ്രാദേശികമായി ഘാന എന്നറിയപ്പെടുന്ന ഈ ദേശീയോദ്യാനം സൈബീരിയന്‍ ക്രെയിനിന്റെ ശൈത്യകാല വസതിയാണ്; വംശനാശത്തിന്റെ വക്കിലുള്ള ഒരു ഇനം പക്ഷിയാണിത്.

New Delhi, News, National, Rajasthan, West-India-Travel-Zone, Travel & Tourism, Travel, Tourism, Eastern Gateway to Rajasthan.

ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ് ഉദ്യാനത്തിന് കേവല്‍ദേവ് എന്ന പേര് ലഭിച്ചത്. ഉദ്യാനത്തിന്റെ വിസ്തൃതി 29 ചതുരശ്ര കിലോമീറ്ററാണ്. തണ്ണീര്‍ത്തടങ്ങള്‍ നിറഞ്ഞതാണീ പ്രദേശം. കരണ്ടി കൊക്കന്‍ കൊക്ക് , സൈബീരിയന്‍ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികളുടെ ഇഷ്ട വാസസ്ഥലമാണിവിടം.

നാന്നൂറിലേറെ ഇനം പക്ഷികളാണ് ഇവിടെയുള്ളത്. റീസസ് കുരങ്ങ്, ലംഗൂര്‍, ബംഗാള്‍ കുറുക്കന്‍, വരയന്‍ കഴുതപ്പുലി, പുള്ളിമാന്‍, കൃഷ്ണമൃഗം, നീല്‍ഗായ്, മുയല്‍ തുടങ്ങിയ ജന്തുക്കളേയും ഇവിടെ കാണാം. വിനോദത്തിന് മാത്രമല്ല, വിജ്ഞാന കുതുകികള്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ്.

Keywords: New Delhi, News, National, Rajasthan, West-India-Travel-Zone, Travel & Tourism, Travel, Tourism, Eastern Gateway to Rajasthan. 

إرسال تعليق