Follow KVARTHA on Google news Follow Us!
ad

ഈസ്റ്ററിന് മലയാളിക്ക് പ്രിയം അപ്പവും സ്റ്റൂവും കോഴി, താറാവ് കറികളാണ്; ലോകമെമ്പാടുമുള്ള വ്യസ്തമായ ഈസ്റ്റര്‍ വിഭവങ്ങള്‍ ഇതൊക്കെയാണ്

These are some of the most popular Easter dishes from around the world#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 14.04.2022) ഈസ്റ്ററിന് മലയാളിക്ക് പ്രിയം അപ്പവും സ്റ്റൂവും കോഴി, താറാവ് കറികളാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉല്‍സവത്തോട് അനുബന്ധിച്ച് ലോകമെമ്പാടും വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഒരുക്കുന്നത്. ബണ്‍, കേക്ക്, മുട്ട, ആട്, താറാവ്, കോഴി... അങ്ങനെ നിരവധി നിരവധി 

ഇതൊക്കെയുണ്ടെങ്കിലും ഈസ്റ്ററിന്റെ പ്രധാന വിഭവം മുട്ടകളാണ്. മനോഹരമായി ചായം പൂശിയും ചിത്രങ്ങള്‍ വരച്ചും മുയലുകള്‍ ഈസ്റ്റര്‍ മുട്ടകള്‍ കൊണ്ടുവരുന്നെന്നാണ് അമേരികയിലെയും കാനഡയിലെയും കുട്ടികളുടെ ഇടയിലുള്ള ഐതിഹ്യം. 

അതേസമയം പള്ളികളിലെ മണികളാണ് ഈസ്റ്റര്‍ മുട്ടകള്‍ കൊണ്ടുവരുന്നതെന്ന് ഇറ്റലി, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലെ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന കഥ. ഓശാന വാരത്തില്‍ മൂന്നു ദിവസം ഈ രാജ്യങ്ങളിലെ പള്ളി മണികള്‍ മുഴങ്ങാറില്ല. മുട്ടകള്‍ കൊണ്ടുവരാന്‍ പള്ളിമണികള്‍ റോമിലേക്ക് പോയിരിക്കുകയാണെന്ന് കുട്ടികളോട് പറയുകയും ചെയ്യും. 

മുട്ട പുനര്‍ജന്മത്തിന്റെ പ്രതീകമായതിനാല്‍ യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ട് കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ ഇന്‍ഗ്ലന്‍ഡിലെ രാജാക്കന്‍മാര്‍ ഈസ്റ്റര്‍ ദിവസം അതിരാവിലെ പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ക്കെല്ലാം അരിമാവ്, പഞ്ചസാര എന്നിവ കൊണ്ട് ഉണ്ടാക്കിയ ഈസ്റ്റര്‍ മുട്ടകള്‍ വിതരണം ചെയ്തിരുന്നു. അതിന് മുകളിലായി ഈസ്റ്റര്‍ സന്ദേശവും ഉണ്ടായിരിക്കും. താറാവ് മുട്ട, കോഴി മുട്ട എന്നിവയുടെ മുട്ടകളാണ് ഈസ്റ്റര്‍ മുട്ടകളായി ഉപയോഗിക്കുന്നത്. 

ഗ്രീകുകാര്‍ പ്രകാശ ദേവത എന്നു വിളിച്ചിരുന്ന ഈസ്റ്റോറില്‍ നിന്നാണ് 'ഈസ്റ്റര്‍' എന്ന പേരുണ്ടായതും വിശ്വാസമുണ്ട്. വസന്തകാല ദേവതയായിരുന്നു ഈസ്റ്റോര്‍. 1592ല്‍ ഇന്‍ഗ്ലന്‍ഡിലെ എലിസബത്ത് രാജ്ഞി ഈസ്റ്ററിനും ക്രിസ്മസിനുമല്ലാതെ ഹോട്‌ക്രോസ് ബണുകള്‍ വില്‍ക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു. യൂറോപില്‍ ദുഃഖവെള്ളി ദിവസത്തെ പ്രധാന വിഭവമാണ് ഹോട് ക്രോസ് ബണ്‍. ഇവയുടെ നിര്‍മാണത്തിന് ഗ്രീക് സാമ്രാജ്യത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. 

News, Kerala, State, Thiruvananthapuram, Food, Easter, Festival, Top-Headlines, These are some of the most popular Easter dishes from around the world


ഇറ്റലിയിലെ ഈസ്റ്റര്‍ ആഘോഷം മറ്റ് നാടുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വെണ്ണ, പഞ്ചസാര, മുട്ട, വാനില എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന പിസലെ എന്ന് പേരുള്ള കുകിയാണ് ഇവിടുത്തെ പ്രധാന ഈസ്റ്റര്‍ വിഭവം. ലോകത്ത് ആദ്യം നിര്‍മിച്ച മിഠായികളില്‍ ഒന്നാണ് പിസല്ലെ എന്ന് ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. റോമാ സാമ്രാജ്യ കാലംമുതല്‍ പിസല്ലെ നിര്‍മിച്ചിരുന്നു. പീപ്‌സ് എന്നു പേരുള്ള, കോഴിക്കുഞ്ഞിന്റെ ആകൃതിയിലുള്ള മിഠായിയാണ് അമേരികയിലും കാനഡയിലും ഈസ്റ്റര്‍ ദിനത്തില്‍ കുട്ടികളുടെ പോകറ്റ് നിറയ്ക്കുന്നത്. 

വെണ്ണകൊണ്ട് ഉണ്ടാക്കിയ ആട്ടിന്‍കുട്ടിയുടെ രൂപമാണ് റഷ്യ, സ്ലോവേനിയ, ഹോളന്‍ഡ് എന്നിവിടങ്ങളിലെ പ്രധാന ഈസ്റ്റര്‍ വിഭവം. ആഹാരം തീരുമ്പോഴേക്കും ആട്ടിന്‍കുട്ടിയെ നക്കിത്തീര്‍ത്തിരിക്കും. ഇല്ലെങ്കില്‍ ഉരുകിപ്പോവുമെന്ന് സാരം. നല്ല കുഞ്ഞാടുകള്‍ എന്ന സങ്കല്‍പമാണ് വെണ്ണ കൊണ്ടുണ്ടാക്കിയ ആട്ടിന്‍കുട്ടി (Butter Lamb) നല്‍കുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Food, Easter, Festival, Top-Headlines, These are some of the most popular Easter dishes from around the world

Post a Comment