Follow KVARTHA on Google news Follow Us!
ad

റെഡ്‌മി സ്മാർട് ടിവി 43: 4കെ ദൃശ്യമികവിൽ കാഴ്ചകൾ ആസ്വദിക്കാൻ താരതമ്യേന കുറഞ്ഞവിലയിലൊരു ടെലിവിഷൻ; റിവ്യൂ

Redmi Smart TV X43 Review, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 08.04.2022) അടുത്തിടെയാണ് റെഡ്‌മി സ്മാർട് ടിവി 43 (Redmi Smart TV X 43) ഇൻഡ്യയിൽ അവതരിപ്പിച്ചത്. ഇതിന്റെ ഏറ്റവും മികച്ച സവിശേഷത എന്താണ്, എന്താണ് പോരായ്മകൾ. എല്ലാം അറിയാം.
      
News, National, Top-Headlines, TV, TV-Reviews, Technology, India, Price, Programme, Redmi Smart TV X43, Redmi, Redmi Smart TV X43 Review.

കാഴ്ചാനുഭവം

ഈ 43 ഇഞ്ച് ടിവിയുടെ കാഴ്ചാനുഭവം അതിശയിപ്പിക്കുന്നതാണ്. ഇതിന്റെ റെസല്യൂഷൻ 3840x2160 ആണ്. ഇത് HDR പിന്തുണയോടെ 4K റെസല്യൂഷൻ നൽകുന്നു. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്‌തോ പകൽ ലൈറ്റ് ഓഫ് ചെയ്‌തോ ടിവിയിൽ നിങ്ങളുടെ പ്രിയപ്പെട്ട സീരീസ് കണ്ടാൽ നിങ്ങൾക്ക് വേറൊരു അനുഭൂതി ലഭിക്കും. നിറങ്ങൾ വളരെ സ്പഷ്ടവും വ്യക്തവുമാണ്. ടിവിയുടെ മുന്നിൽ ഇരുന്നുകൊണ്ട് നല്ല കാഴ്ചാനുഭവം ഉണ്ടാകണമെന്നില്ല. ടിവിയുടെ ഇടത്തും വലത്തും ഇരുന്നാൽ നല്ല അനുഭവം ലഭിക്കും.

പോർടുകൾ-കണക്റ്റിവിറ്റി

ഇതിന് രണ്ട് യുഎസ്ബി പോർടുകളുണ്ട്. ഇതിലൂടെ കീബോർഡ് അല്ലെങ്കിൽ മൗസ് മുതലായവ ബന്ധിപ്പിക്കാൻ കഴിയും. ഒരു ഇഥർനെറ്റ് പോർട് നൽകിയിരിക്കുന്നു. മൂന്ന് HDMI 2.1, ഒരു ഇഥർനെറ്റ് പോർട്, ഒരു ഒപ്റ്റികൽ എന്നിവ ഉൾപെടെ 3.5mm ജാക് നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റികായി, ബ്ലൂടൂത് 5.0 ഇതിൽ നൽകിയിരിക്കുന്നു.

പ്രകടനം

64 ബിറ്റ് ക്വാഡ് കോർ A55 CPU പ്രൊസസറാണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടാതെ Mali G52 MP2 പിന്തുണയും നൽകിയിട്ടുണ്ട്. രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജുമുണ്ട്. ഒരു ചെറിയ അല്ലെങ്കിൽ ഇടത്തരം കുടുംബത്തിന് ഇത് തികച്ചും അനുയോജ്യമാകും. പ്രകടനവും മികച്ചതാണ്. കാലതാമസമില്ലാതെ ആപുകൾ തൽക്ഷണം തുറക്കാൻ കഴിയുന്നു. ആപുകൾ ഡൗൺലോഡ് ചെയ്യാനും കഴിയുന്നു.

ശബ്ദം

ഓഡിയോ പവർ 30W ആണ്. ഇതിന് രണ്ട് സ്പീകറുകൾ ഉണ്ട്. DTS-HD ഡോൾബി ഓഡിയോ നൽകിയിട്ടുണ്ട്. ടിവിയുടെ ശബ്ദ നിലവാരം വളരെ വ്യക്തമാണ്. ഒരു ഹൊറർ സിനിമയോ സാധാരണ വീഡിയോയോ മികച്ച ശബ്ദത്തോടെ കാണാം.

റിമോട് ഫീചറുകളും വോയ്‌സ് അസിസ്റ്റന്റും

റിമോടിൽ കുറച്ച് ബടണുകൾ മാത്രമേ ഉള്ളൂ, എന്നാൽ അവ ഉപയോഗിച്ച് മുഴുവൻ ടിവിയും നിയന്ത്രിക്കാനാകും. ഇതിൽ പവർ ബടൺ, വോയിസ് അസിസ്റ്റന്റ്, ബാക് ബടൺ, ആപുകൾ, അപ്, ഡൗൺ, റൈറ്റ്, ലെഫ്റ്റ്, ഓകെ, വോളിയം, നെറ്റ്ഫ്ലിക്സ്, പ്രൈം, ഡിസ്നി ഹോട് സ്റ്റാർ എന്നീ ബടണുകൾ നൽകിയിട്ടുണ്ട്. Netflix, Prime, Disney Hotstar എന്നിവയിലൂടെ ഈ ആപുകൾ ഒറ്റ ക്ലികിൽ തുറക്കാനാകും. വോയ്‌സ് അസിസ്റ്റന്റും സഹായത്തിനുണ്ട്.

മറ്റ് സവിശേഷതകൾ

നിങ്ങൾക്ക് ടിവിയിൽ ഒരു ലോക് ഇടാം. കൂടാതെ, ഒരു സ്ലീപ് ടൈമർ സജ്ജീകരിക്കാം. പെട്ടെന്നുള്ള വേക് ഫീചർ ഇതിനുണ്ട്.

വിലയിരുത്തൽ

ഇൻഡ്യയിൽ ഇതിന്റെ വില ഏകദേശം 28,999 രൂപയാണ്. ഈ വില അനുസരിച്ച് ഈ ടിവി വളരെ മികച്ചതാണ്. ടിവിയിലെ ഓരോ ഫീചറുകളും മികച്ചതാണ്. തെളിച്ചം അൽപം കൂടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു, എന്നാലിത് നിങ്ങൾ ടിവി എവിടെ സ്ഥാപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Keywords: News, National, Top-Headlines, TV, TV-Reviews, Technology, India, Price, Programme, Redmi Smart TV X43, Redmi, Redmi Smart TV X43 Review.
< !- START disable copy paste -->

Post a Comment