Follow KVARTHA on Google news Follow Us!
ad

മീഡിയവണ്‍ ചാനെലിന് നിരോധനം ഏർപെടുത്തിയ നടപടി അപലപനീയമെന്ന് കോം ഇൻഡ്യ; 'മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ജനാധിപത്യത്തിന് ദോഷകരം'

Com India condemns ban on MediaOne channel #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.02.2022) മീഡിയാ വണ്‍ ചാനെലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്നും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്നും കോൻഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇൻഡ്യ) പ്രസിഡണ്ട് വിൻസെൻറ് കുന്നേലും ജനറൽ സെക്രടറി അബ്ദുൽ മുജീബും പ്രസ്താവനയിൽ പറഞ്ഞു.

   
Kerala, Thiruvananthapuram, News, Top-Headlines, Comindia, Mediaone, President, Government, Media, Com India condemns ban on MediaOne channel.

ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ മേഖലയ്ക്ക് സ്വതന്ത്രമായും നിർഭയമായും നിഷ്പക്ഷമായും പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നത് സർകാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാത്രമേ പൊടുന്നനെയുള്ള ഇത്തരം വിലക്കുകളെ കാണാൻ കഴിയുകയുള്ളു. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വതന്ത്രവും ഭരണഘടനയുടെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്നതാണ്. ഇൻഡ്യയുടെ ജനാധിപത്യം ലോക ശ്രദ്ധ ആകർഷിക്കുന്നത് തന്നെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യം മുറുകെപ്പിടിക്കുന്നത് കൊണ്ടാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഭരണഘടനാനുസൃതമായ രീതിയിൽ വേണം മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത്. നിരവധി മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. മീഡിയ വണിന്റെ പ്രവര്‍ത്തനം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ തടസപ്പെടുത്തുന്ന നടപടി ശരിയായ രീതിയല്ല. വിശദീകരണം പോലും ചോദിക്കാതെ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Keywords: Kerala, Thiruvananthapuram, News, Top-Headlines, Comindia, Mediaone, President, Government, Media, Com India condemns ban on MediaOne channel.




< !- START disable copy paste -->

Post a Comment