Follow KVARTHA on Google news Follow Us!
ad

അംഗീകാര നിറവിൽ കെ വാർത്ത; ഗൂഗ്ള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ആഡ്സ് ലാബ് പ്രോഗ്രാമിൽ ഇടം നേടി

Kvartha entered the Google News Initiative Ads Lab program#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡല്‍ഹി:  (www.kvartha.com 11.12.2021) ഗൂഗ്ളിന്റെ അംഗീകാരം നേടി കെവാർത്ത. ഗൂഗ്ള്‍ ന്യൂസ് ഇനിഷ്യേറ്റീവ് (ജി എൻ ഐ) ആഡ്സ് ലാബ് പ്രോഗ്രാമിലേക്ക് കെവാർത്ത ഡോട് കോമിനെയും തെരഞ്ഞെടുത്തു. ചെറുതും മധ്യ ശ്രേണിയിലുമുള്ള മാധ്യമങ്ങളെ ഉയർത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായി ഗൂഗ്ൾ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഈ വർഷം  കേരളത്തിൽ നിന്ന് ഇടം നേടിയ ചുരുക്കം മാധ്യമങ്ങളിൽ ഒന്നാവാൻ കഴിഞ്ഞത് കെവാർത്തയ്ക്ക് വലിയ നേട്ടമായി.

Kvartha entered the Google News Initiative Ads Lab program

ഡിജിറ്റല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികമായി സഹായം നല്‍കി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുകയാണ് ജി എൻ ഐ പ്രോഗ്രാമുകൾ ലക്ഷ്യമിടുന്നത്. വിവിധ ഏജെന്‍സികളുടെ സഹായത്തോടെ ഡിസംബർ 10 മുതൽ മെയ് 30 വരെയാണ് പ്രോഗ്രാം നടപ്പാക്കുന്നത്. ഇതിനിടയിൽ വിവിധ പരിശീലന പരിപാടികൾ നടക്കും. വെള്ളിയാഴ്ച ഇതിന്റെ 
പ്രഥമ പരിശീലന ക്ലാസ് ആരംഭിച്ചു.

പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്  ജി എൻ ഐ അപേക്ഷ ക്ഷണിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്ന മാധ്യമങ്ങളെയാണ് പദ്ധതിയിലേക്ക് പരിഗണിച്ചത്. രാജ്യത്തെ 300 ഓളം മാധ്യമങ്ങളാണ് ഗൂഗ്ളിന്റെ ഈ സേവനത്തിനായി സമീപിച്ചത്. ഇതിൽ പകുതി മാത്രമാണ് അംഗീകരിക്കപ്പെട്ടത്. 2010 ൽ സ്ഥാപിതമായ കെവാർത്ത തുടക്കം മുതൽക്കേ ഗൂഗ്ളിന്റെയും മറ്റു ഇന്റർനെറ്റ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടാണ് പ്രവർത്തിച്ച് വരുന്നത്. ഇത് ജി എൻ ഐ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതിന്‌ സഹായകമായി.

വാർത്തകൾ സത്യസന്ധമായും നിഷ്പക്ഷമായും ജനങ്ങളിലെത്തിക്കാൻ എന്നും മുന്നിൽ തന്നെയുള്ള ഓൺലൈൻ മാധ്യമമാണ് കെവാർത്ത. രാജ്യത്തിന്റെ വികസനത്തിനും മലയാള മണ്ണിന്റെ മുന്നേറ്റത്തിനും ഉതകുന്ന ഇടപെടലുകൾ കെവാർത്തയിൽ നിന്നുണ്ടായിട്ടുണ്ട്.  

വാര്‍ത്തകളിലെ കൃത്യതയും ആധികാരികതയും തുടരാനും കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങൾക്കും ഗൂഗിളിൻ്റെ ഈ അംഗീകാരം ഉത്തേജനമാകും. ഓൺലൈൻ മാധ്യമത്തിനുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ഈയടുത്ത് കെവാർത്തയ്ക്ക് ലഭിച്ചിരുന്നു. നേരത്തെ തന്നെ കേരള സർകാരിന് കീഴിലുള്ള  പബ്ലിക് റിലേഷൻ വകുപ്പിന്റെ മീഡിയ ലിസ്റ്റിലും കെവാർത്ത ഉൾപെട്ടിരുന്നു. ഗൂഗ്ൾ ന്യൂസിലും ഡെയ്ലി ഹണ്ട് ഉൾപെടെയുള്ള ന്യൂസ് അഗ്രഗേറ്റേർസിലും ഒട്ടുമിക്ക എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും കെവാർത്തയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്.

Keywords: Kerala, News,Kvartha, Top-Headlines, Google, Recognition, Kvartha entered the Google News Initiative Ads Lab program.
< !- START disable copy paste -->

Post a Comment