Follow KVARTHA on Google news Follow Us!
ad

കുട്ടി ക്രികെറ്റിൽ കോഹ്ലിയുടെ പിൻഗാമിയായി രോഹിത് ശർമ; ന്യൂസിലാൻഡുമായുള്ള പരമ്പരയ്ക്ക് ഇൻഡ്യൻ ടീമിനെ പ്രഖ്യാപിച്ചു

Rohit Sharma named new T20I captain; Kohli, Bumrah rested for New Zealand series #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com 09.11.2021) കുട്ടി ക്രികെറ്റിൽ കോഹ്ലിയുടെ പിൻഗാമിയായി രോഹിത് ശർമ. ന്യൂസിലാൻഡുമായുള്ള പരമ്പരയ്ക്ക് ഇൻഡ്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. കെ എൽ രാഹുൽ ഉപനായകനാവും.

 
Rohit Sharma named new T20I captain; Kohli, Bumrah rested for New Zealand series

    

കീവിസുമായുള്ള പരമ്പരയിൽ വിരാട് കോഹ്‌ലിക്കും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചു. അതോടൊപ്പം വെങ്കിടേഷ് അയ്യർ, ഋതുരാജ് ഗെയിക് വാദ്, ഹർഷൽ പടേൽ, ആവേശ് ഖാൻ എന്നീ നാല് പുതുമുഖ താരങ്ങൾ ടീമിൽ ഇടം നേടി.

ഇൻഡ്യൻ പരിശീലകനായുള്ള രാഹുൽ ദ്രാവിഡിന്റെ ആദ്യ പരമ്പരയാണിത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 17 മുതലാണ് ആരംഭിക്കുക. മത്സരം ജയ്പൂർ, കൊൽക്കത്ത, റാഞ്ചി എന്നി സ്ഥലങ്ങളിലായി നടക്കും. ടി20 ലോകകപിൽ പുറത്തായിരുന്ന യൂസ് വേന്ദ്ര ചാഹൽ ടീമിൽ തിരിച്ചെത്തി.

അശ്വിൻ, അക്‌സർ പടേൽ, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അതേസമയം മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം നേടായില്ല.

ടീം ഇങ്ങനെ: രോഹിത് ശർമ്മ(നായകൻ) ലോകേഷ് രാഹുൽ(ഉപനായകൻ), ശ്രേയസ് അയ്യർ, റിഷബ് പന്ത്, ഇഷൻ കിഷൻ, ഋതുരാജ് ഗെയിക് വാദ്, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ഭുവനേശ്വർ കുമാർ, യൂസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, ദീപക് ചഹർ, ഹർഷൽ പടേൽ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ .

Keywords: Kerala, Kasaragod, News, Sports, India, New Zealand, Cricket, Rohit Sharma, Virat Kohli, New Delhi, Rohit Sharma named new T20I captain; Kohli, Bumrah rested for New Zealand series.
< !- START disable copy paste -->

Post a Comment