Follow KVARTHA on Google news Follow Us!
ad

ടി20 ലോകകപ്: കിവീസിന് തിരിച്ചടി; നായകന്‍ കെയ്ന്‍ വില്യംസന് പരിക്ക്

ടി20 ലോകകപ്: കിവീസിന് തിരിച്ചടി; നായകന്‍ കെയ്ന്‍ വില്യംസണിന് പരിക്ക് #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 22.10.2021) ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി20 ലോകകപിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് ക്യാമ്പിൽ ആശങ്ക. നായകന്‍ കെയ്ന്‍ വില്യംസന്റെ പരിക്കാണ് ടീമില്‍ ആശങ്ക സ്യഷ്ടിച്ചിരിക്കുന്നത്.
< !- START disable copy paste -->
Sports, News, Dubai, New Zealand, Cricket, Dubai, There's always that chance: Gary Stead on Kane Williamson missing T20 World Cup matches due to elbow injury.

സൂപെര്‍ 12 മത്സരങ്ങള്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് വില്യംസന്റെ പരിക്ക്. താരത്തിന്റെ കൈമുട്ടിനേറ്റ പരിക്ക് നിരീക്ഷിച്ചുവരുകയാണെന്ന് കോച് ഗാരി സ്റ്റീഡ് അറിച്ചു.

പരുക്ക് ഭേദമായില്ലെങ്കില്‍ ലോകകപിലെ ആദ്യ മത്സരം താരത്തിന് നഷ്ടമായേക്കും. ക്യാപ്റ്റന്റെ അഭാവം കിവികള്‍ക്ക് കനത്ത തിരിച്ചടിയാവും. ഒക്‌ടോബര്‍ 26-ന് പാകിസ്താനുമായാണ് ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരം. കഴിഞ്ഞ ദിവസം നടന്ന ഇന്‍ഗ്ലന്‍ഡുമായുള്ള സന്നാഹ മത്സരത്തില്‍ വില്യംസന്  ബാറ്റ് ചെയ്തിരുന്നില്ല. ആ മത്സരം കിവീസ് 13 റണ്‍സിന് തോറ്റിരുന്നു.

ഇന്‍ഡ്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളോടോപ്പമാണ് ന്യൂസിലന്‍ഡ്.


Keywords: Sports, News, Dubai, New Zealand, Cricket, Dubai, There's always that chance: Gary Stead on Kane Williamson missing T20 World Cup matches due to elbow injury.

Post a Comment