Follow KVARTHA on Google news Follow Us!
ad

ട്വന്റി 20 ലോകകപ്: ഇന്‍ഡ്യയുടെ അന്തിമ ടീമിനെ അറിയാന്‍ 15 വരെ കാത്തിരിക്കണം

T20- World cup India will wait till October 15 to take make any changes in 15 member-team#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 12.10.2021) ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപിനുളള ടീമുകളുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സൂപെര്‍ 12 ഘട്ടത്തിന് യോഗ്യത നേടിയ ടീമുകള്‍ 15നുള്ളില്‍ അന്തിമ ടീമുകളെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് ഐസിസി വ്യക്തമാക്കിയതോടെ ഇന്‍ഡ്യന്‍ ടീമിന്റെ അന്തിമ പ്രഖ്യാപനം ഈ മാസം 15ന് മാത്രമേ ഉണ്ടാകൂ. 
< !- START disable copy paste -->
News, World Cup, Dubai, Indian Team, Cricket, Virat Kohli, BCCI, ICC, Rohit Sharma, IPL, Doctor, Mumbai Indians, Royal Challengers, Chennai Super Kings, Sports, T20- World cup India will wait till October 15 to take make any changes in 15 member-team.

ടി20 ലോകകപിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ വിവിധ ക്രികെറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതില്‍ മാറ്റം വരുത്താന്‍ ഐസിസി അനുമതി നല്‍കിട്ടുണ്ട്.  ഐപിഎലില്‍ പ്രതീക്ഷയ് ക്കൊത്ത പ്രകടനം നടത്താത്ത മുംബൈ താരം ഹാര്‍ദിക് പണ്ഡ്യ, രാഹുല്‍ ചാഹര്‍ എന്നി താരങ്ങളുടെ സ്ഥാനം സംശയത്തിലാണ്. ഇന്‍ഡ്യന്‍ ടീമില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ ഹാര്‍ദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവര്‍വീതം പന്തെറിയുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരം ഐപിഎലില്‍ പന്തെറിഞ്ഞിട്ടില്ല. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഹാര്‍ദിക് പന്തെറിയുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല.

ഹാര്‍ദിക്കിന് പകരം ബൗളിംഗ് ഓള്‍റൗൻഡറായി ഷാര്‍ദുല്‍ താക്കൂറിനെ ടീമിലുള്‍പെടുത്തിയേക്കുമെന്നാണ് സൂചന. അവസാന മത്സരങ്ങളില്‍ മുംബൈ ടീമില്‍ പോലും സ്ഥാനം ലഭിക്കാത്ത രാഹുല്‍ ചാഹറിന് പകരം ബാംഗ്ലൂര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ഉള്‍പെടുത്തണമെന്നാണ് മറ്റൊരു നിര്‍ദേശം. ഭുവനേശ്വര്‍ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും ടീമില്‍ തുടരനാണ് സാധ്യത. 

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അവസാന മത്സരങ്ങളില്‍ ഫോം കണ്ടത്തിയതോടെ ഇവരെ മാറ്റാന്‍ സാധ്യത കുറവാണ്. ഇപ്പോഴത്തെ ടീമില്‍ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോമൂന്നോ താരങ്ങളെ കൂടുതലായി ഉള്‍പെടുത്താൻ സെലക്ഷന്‍ കമിറ്റി അലോചിക്കുന്നുണ്ട്. 


Keywords: News, World Cup, Dubai, Indian Team, Cricket, Virat Kohli, BCCI, ICC, Rohit Sharma, IPL, Doctor, Mumbai Indians, Royal Challengers, Chennai Super Kings, Sports, T20- World cup India will wait till October 15 to take make any changes in 15 member-team.

Post a Comment