Follow KVARTHA on Google news Follow Us!
ad

ഐ പി എലില്‍ പുതിയ ടീമിനെ സ്വന്തമാക്കാൻ ബോളിവുഡിലെ താര ദമ്പതികളായ രണ്‍വീറും ദീപികയും

Bollywood star couple Ranveer Singh, Deepika Padukone set to bid for new IPL team#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 22.10.2021) ഐ പി എലിൽ പുതുതായി എത്തുന്ന രണ്ട് ഫ്രാഞ്ചൈസികളൊന്നിനെ സ്വന്തമാക്കാൻ ബോളിവുഡ് താരദമ്പതികളായ രണ്‍വീണ്‍ സിങ്ങും ദീപിക പദുക്കോണും ഒരുങ്ങുന്നതായി റിപോർട്. പുതിയ ടീമിനെ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടിയുടെ ഭാഗമായി ഇവര്‍ ബി സി സി ഐയില്‍ നിന്നും രേഖകള്‍ കൈപ്പറ്റിയതായാണ് വിവരം. ഇവര്‍ക്ക് പിന്തുണയായി ഒരു വലിയ കോര്‍പറേറ്റ് കമ്പനിയും രംഗത്ത്‌ ഉണ്ടെന്നാണ് സൂചന. പ്രീതി സിന്‍റയ്ക്കും ഷാരൂഖ് ഖാനും പിന്നാലെ ഐ പി എല്‍ ടീം സ്വന്തമാക്കാന്‍ ബോളിവുഡ് താര ദമ്പതികളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും എത്തിയാല്‍ ഐപിഎലിന്‍റെ ആവേശം കൂട്ടും. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജുഹി ചൗളയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പ്രീതി സിന്‍റ പഞ്ചാബ് കിംഗ്‌സിന്‍റേയും ഉടമസ്ഥരാണ്.
 < !- START disable copy paste -->
IPL, News, Mumbai, Top-Headlines, Cricket, Sports, Bollywood, Reporter, BCCI, Kolkata Knight Riders, Punjab, India, Bollywood star couple Ranveer Singh, Deepika Padukone set to bid for new IPL team.


സ്പോര്‍ട്സ് രംഗവുമായി ബന്ധപ്പെട്ടവരാണ് ഈ താര ദമ്പതികള്‍. ബാഡ്‌മിന്‍റണിൽ ഇൻഡ്യയുടെ ഇതിഹാസ താരമായ പ്രകാശ് പദുക്കോണിന്‍റെ മകളാണ് ദീപിക. രൺവീർ സിംഗ് ലോകത്തെ ഏറ്റവും പ്രശസ്ത ബാസ്‌കറ്റ്ബോൾ ലീഗായ എൻ ബി എയുടെ ബ്രാൻഡ് അംബാസഡറാണ്. ഇവരെക്കൂടാതെ ഇൻഡ്യന്‍ കമ്പനികള്‍ക്ക് പുറമേ വന്‍കിട വിദേശ ബിസിനസ് ഗ്രൂപുകളും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്ത് വന്നിട്ടുണ്ട്. ഇൻഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ യു എസ് ആസ്ഥാനമായുള്ള ഗ്ലേസിയര്‍ കുടുംബവും ടീം സ്വന്തമാക്കാൻ രംഗത്തുണ്ട്. എഫ് വണ്‍ ലോകത്തെ വമ്പന്‍മാരായ സി വി സി പാട്ണേഴ്സ്, ജിന്‍ഡല്‍ സ്റ്റീല്‍ തുടങ്ങിയവരും രംഗത്തുണ്ട്. അദാനി ഗ്രൂപ്, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ആര്‍പിസഞ്ജീവ് ഗോയങ്ക ഗ്രൂപ്, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ തുടങ്ങിയവരും ഫ്രാഞ്ചൈസിക്കായി ശ്രമിക്കുന്നുണ്ട്.

പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലം അടുത്തവാരം ദുബൈയിൽ വെച്ച് നടക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ബി സി സി ഐയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. രണ്ട് പുതിയ ഐ പി എൽ ടീമുകളാകാൻ അഹമ്മദാബാദും ലഖ്നൗവും ആണ് മുൻപന്തിയില്‍. റാഞ്ചി, ലഖ്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക് എന്നീ അഞ്ച് നഗരങ്ങളെ ബി സി സി ഐ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അടുത്ത തിങ്കളാഴ്‌ചയാണ് ബി സി സി ഐ പുതിയ ടീം ഉടമകളെ പ്രഖ്യാപിക്കുക.


Keywords: IPL, News, Mumbai, Top-Headlines, Cricket, Sports, Bollywood, Reporter, BCCI, Kolkata Knight Riders, Punjab, India, Bollywood star couple Ranveer Singh, Deepika Padukone set to bid for new IPL team.

Post a Comment