Follow KVARTHA on Google news Follow Us!
ad

വൈദ്യുത കമ്പിയിൽ വീണ്ടും ദുരന്തം; അറ്റകുറ്റപണിക്കിടെ ലൈന്‍മാന്‍ ഷോകേറ്റ് മരിച്ചു

Lineman died by electrocution#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kvartha.com 08.07.2021) വൈദ്യുതി ലൈനില്‍ വീണ്ടും ദുരന്തം. അറ്റകുറ്റപണി നടത്തുന്നതിനിടയില്‍ ലൈന്‍മാന്‍ ഷോകേറ്റ് മരിച്ചു. കാങ്കോല്‍ കുണ്ടയം കൊവ്വലിലെ കെ ഷാജി (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ പയ്യന്നൂര്‍ കണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം സംഭവിച്ചത്.

കെ എസ് ഇ ബി കണ്ടോത്ത് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനാണ്. വൈദ്യുതി തൂണില്‍ കയറി അറ്റകുറ്റപണി നടത്തുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വൈദ്യുതി പ്രവാഹം ഉണ്ടാവുകയും തുടർന്ന് ഷോകേറ്റ് നിലത്ത് വീഴുകയുമായിരുന്നു.

Lineman died by electrocution

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ വൈദ്യുത ലൈനിൽ തട്ടി നിന്ന മരക്കൊമ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ ഷോകേറ്റ് മരിച്ചിരുന്നു.

എം വി കോരന്‍ - യശോദ ദമ്പതികളുടെ മകനാണ് കെ ഷാജി. ഭാര്യ: കവിത. മക്കള്‍: യദുനന്ദ്, ദേവനന്ദ്. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kerala, Kasaragod, Top-Headlines, Payyanmur, Accidental Death, Accident, Electrocuted, Electricity, Worker, Lineman died by electrocution.
< !- START disable copy paste -->


Post a Comment