Follow KVARTHA on Google news Follow Us!
ad

സ്ത്രീധന പീഡന വിവരം ബന്ധുക്കളെ അറിയിച്ച യുവതി പുലര്‍ച്ചെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; 'മുടിയില്‍ പിടിച്ച് വലിച്ച് അടിച്ചു; വീണപ്പോള്‍ മുഖത്ത് ചവിട്ടി അമര്‍ത്തി'; ഭര്‍ത്താവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂര മര്‍ദനത്തെ കുറിച്ച് വിസ്മയ ബന്ധുവിനയച്ച ഞെട്ടിക്കുന്ന ചാറ്റുകള്‍ പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Local News,Hang Self,Police,Case,Allegation,Kerala,
കൊല്ലം: (www.kvartha.com 21.06.2021) ഒരുവര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ് വി വിസ്മയയെ (24) ആണ് ശൂരനാട് പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അതേസമയം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Woman found hanging at husband’s house, , Kollam, News, Local News, Hang Self, Police, Case, Allegation, Kerala

വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു. പന്തളത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് വിസ്മയ. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ് കിരണ്‍കുമാറിന്റെ ഭാര്യയായ വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷം മേയ് 31 ന് ആയിരുന്നു ഇവരുടെ വിവാഹം. മോടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരണ്‍.

100 പവനും 10 ലക്ഷം രൂപയുടെ വാഹനവുമായിരുന്നു സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ സ്ത്രീധനമായി നല്‍കിയ വാഹനം തിരിച്ചെടുത്ത് പകരം അതിന്റെ വിലയായ 10 ലക്ഷം രൂപ പണമായി നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ നിരന്തരമായി മദ്യപിച്ചെത്തി മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നെന്നാണ് തെളിവുകള്‍ സഹിതം സഹോദരന്‍ വിജിത് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മര്‍ദനത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടായ പാടുകളുടെ ചിത്രങ്ങളും യുവതി സഹോദരന് കൈമാറിയത് ഇക്കൂട്ടത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് ത്രിവിക്രമന്‍ നായര്‍ പൊലീസിനെ അറിയിച്ചത്.

വിസ്മയയുടേത് കൊലപാതകം തന്നെയാണെന്ന് സഹോദരന്‍ വിജിത്തും പറഞ്ഞു. വിസ്മയ നിരന്തരം സ്ത്രീധനപീഡനം അനുഭവിച്ചിരുന്നു. വീട്ടില്‍ വന്നു നില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെകര്‍ ആയതിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിക്കുമെന്നും വിജിത്ത് പറഞ്ഞു.

ഭര്‍തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് വാട്‌സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയുടെ മരണം. നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് എസ് വി വിസ്മയ.

'ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. കഴിഞ്ഞ ദിവസം അയാള്‍ക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് തെറി വിളിച്ചു. അച്ഛനേയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷെ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോ മുടിയില്‍ പിടിച്ച് വലിച്ച് പലതവണ അടിച്ചു.

Woman found hanging at husband’s house, Kollam, News, Local News, Hang Self, Police, Case, Allegation, Kerala

അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി..കാലു കൊണ്ട് മുഖത്ത് അമര്‍ത്തി' കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ കഴിഞ്ഞ ദിവസം ബന്ധുവിന് അയച്ച വാട്‌സാപ് ചാറ്റിലെ ചില ഭാഗങ്ങളാണ്. ക്രൂരമായ മര്‍ദനമാണ് തനിക്ക് ഭര്‍ത്താവ് കിരണില്‍ നിന്നു നേരിടേണ്ടി വന്നതെന്നാണ് വിസ്മയ ചാറ്റില്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമേ അടികൊണ്ട് നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്. താന്‍ എല്ലാം അച്ഛനോട് പറയുമെന്നും വിസ്മയ സന്ദേശത്തില്‍ പറയുന്നു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും ചിത്രത്തിലുണ്ട്.

ശൂരനാട് പൊലീസാണ് കേസന്വേഷിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റുമോര്‍ടം റിപോര്‍ടും നിര്‍ണായകമാകും. സംഭവത്തില്‍ കേസെടുത്തതായും റൂറല്‍ എസ്പിയോട് റിപോര്‍ട് ആവശ്യപ്പെട്ടതായും വനിതാകമിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

Woman found hanging at husband’s house, Kollam, News, Local News, Hang Self, Police, Case, Allegation, Kerala

Keywords: Woman found hanging at husband’s house, Kollam, News, Local News, Hang Self, Police, Case, Allegation, Kerala.

Post a Comment