Follow KVARTHA on Google news Follow Us!
ad

'കോളയല്ല, വെള്ളമാണ് കുടിക്കേണ്ടത്'; മുന്നിലെ കൊകോകോള കുപ്പികള്‍ മാറ്റി മാധ്യമപ്രവര്‍ത്തകരോട് വെള്ളം കുടിക്കാന്‍ പറഞ്ഞു റൊണാള്‍ഡോ; വീഡിയോ വൈറല്‍

Ronaldo told reporters to drink water and he change Coca-Cola bottles in front of him; Video goes viral #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബുഡാപെസ്റ്റ്: (www.kvartha.com 15.06.2021)  യൂറോ കപ്പില്‍ ഹംഗറി - പോര്‍ചുഗല്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനെത്തിയ പോര്‍ചുഗല്‍ സൂപെര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുമ്പിലെ കൊകോകോള കുപ്പികള്‍ ദേഷ്യത്തോടെ എടുത്തുമാറ്റി വെള്ളം ഉയര്‍ത്തിക്കാട്ടി എല്ലാവരോടും അത് കുടിക്കാന്‍ പറഞ്ഞു. കോച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പമാണ് റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തിയത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
                                                                        
Cristiano Ronaldo, News, World, Drinking Water, Health & Fitness, Food/Diet, 'Drink water, not cola'; Ronaldo told reporters to drink water and he change Coca-Cola bottles in front of him; Video goes viral

36 കാരനായ റൊണാള്‍ഡോ ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന താരമാണ്. ജങ്ക് ഫുഡിനോടുള്ള അനിഷ്ടത്തെക്കുറിച്ച് റൊണാള്‍ഡോ മുമ്പ് പലതവണ തുറന്നുപറഞ്ഞിരുന്നു. തന്റെ മകന്‍ കൊകോകോള, ഫാന്റ തുടങ്ങിയവ കുടിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഉത്പന്നങ്ങളെ റൊണാള്‍ഡോ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും മദ്യത്തിന്റെ അടക്കമുള്ള പരസ്യത്തില്‍ അദ്ദേഹം അഭിനയിക്കാറില്ല.

നിരവധി കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറസാന്നിധ്യമാണ്. ഇസ്റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീന്‍ ജനതയ്ക്ക് കോടിക്കണക്കിന് രൂപയുടെ സഹായ ഹസ്തവുമായി അദ്ദേഹം പലതവണ രംഗത്ത് വന്നിരുന്നു. അവിടത്തെ കുട്ടികളോട് അദ്ദേഹം എന്നും അനുഭാവം പ്രകടിപ്പിച്ചിരുന്നു.



Keywords: Cristiano Ronaldo, News, World, Drinking Water, Health & Fitness, Food/Diet, 'Drink water, not cola'; Ronaldo told reporters to drink water and he change Coca-Cola bottles in front of him; Video goes viral

< !- START disable copy paste -->

Post a Comment