Follow KVARTHA on Google news Follow Us!
ad

സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് അഫ്കാരിയെ ഇറാനില്‍ തൂക്കിലേറ്റി

സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് News, Iran, Dead, Protesters, Sports, World,
ടെഹ്‌റാന്‍: (www.kvartha.com 13.09.2020) സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് അഫ്കാരി (27) യെ ഇറാനില്‍ തൂക്കിലേറ്റി. ഇറാന്‍ സ്‌റ്റേറ്റ് മാധ്യമങ്ങളാണ് കഴിഞ്ഞദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2018 ലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ജലവിതരണ കമ്പനിയിലെ സുരക്ഷാജീവനക്കാരനായ ഹസന്‍ തുര്‍ക്ക്മാന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ സൂപ്പര്‍താരമായിരുന്ന നവീദിനെ കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു.

നവീദിനെ തൂക്കിലേറ്റുന്നതറിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് അടക്കം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍ എന്നിവര്‍ താരത്തിന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ ഇറാനെ ലോക കായിക വേദിയില്‍നിന്നു വിലക്കണമെന്നു 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തു. നവീദിന്റെ കുറ്റസമ്മത വിഡിയോ ഇറാന്‍ പുറത്തുവിട്ടിരുന്നു. ഇതേ കേസില്‍ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വര്‍ഷവും ഹബീബ് 27 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.

Iranian Champion Wrestler Navid Afkari no more, News, Iran, Dead, Protesters, Sports, World

ഇറാന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി പ്രതികരിച്ചു. ലോകത്തുള്ള ആയിരക്കണക്കിന് അത്ലറ്റുകളുടെ അപേക്ഷ ഇറാന്‍ തള്ളിയത് മനുഷ്യത്വരഹതിമാണെന്നും കമ്മിറ്റി അറിയിച്ചു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭീകരമായ അവസ്ഥയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.

Keywords: Iranian Champion Wrestler Navid Afkari no more, News, Iran, Dead, Protesters, Sports, World.

Post a Comment