Follow KVARTHA on Google news Follow Us!
ad

വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചുBaby fell in the bucket and died
ഇരിട്ടി: (www.kvartha.com 18.08.2020) ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. ഇരിട്ടി പുന്നാട് താവിലാകുറ്റി സ്വദേശി ജിജേഷ്-ജിന്‍സി ദമ്പതികളുടെ മകന്‍ യശ്വിന്‍ ആണ് ബക്കറ്റില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. 


ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ ബാത്ത്റൂമിലെ ബക്കറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Keywords: Iritty, Kannur, News, Kerala, Death, Baby, Water, Bucket, Baby fell in the bucket and died
 

Post a Comment